Deshabhimani

സ്വർണവിലയിൽ കുതിപ്പ്; പവന് ഒറ്റയടിക്ക് 2,320 രൂപ കൂടി

Gold Rate
വെബ് ഡെസ്ക്

Published on Nov 04, 2026, 06:06 PM | 2 min read

തിരുവനന്തപുരം : സ്വർണവില ദിനംപ്രതി ഉയരുകയാണ്. നവംബറിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില. ഇന്ന് പവന് ഒറ്റയടിക്ക് 2,320 രൂപയാണ് വർധിച്ചത്. ​ഒരു പവൻ സ്വർണത്തിന് 1,04,720 രൂപയും, ​ഗ്രാമിന് 13,090 രൂപയുമാണ് ഇന്നത്തെ വില. ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയുമടക്കം വലിയ തുക തന്നെ നൽകേണ്ടിവരും.


സംസ്ഥാനത്ത് 5 മുതൽ 15 വരെയാണ് സ്വർണത്തിന് മേൽ പണിക്കൂലി ചുമത്തുന്നത്. ഇതിനു പുറമെ ജിഎസ്ടിയും ബാധകമാണ്. അതായത് 5 ശതമാനം പണിക്കൂലിയും, 3 ശതമാനം ജിഎസ്ടിയും കണക്കാക്കിയാൽ ഒരു പവൻ സ്വർണം വാങ്ങാൻ 1,20,805 രൂപ നൽകണം.


നാല് ദിവസമായി മാറ്റമില്ലാതിരുന്ന വെള്ളിവില ഇന്ന് കൂടിയിട്ടുണ്ട്. 10 ​ഗ്രാം വെള്ളിക്ക് 2,100 രൂപയും, ഒരു കിലോക്ക് 2,10,000 രൂപയുമാണ് ഇന്നത്തെ വില. പ്ലാറ്റിനത്തിന്റെ വില ഇന്ന് കുത്തനെ കുറഞ്ഞിട്ടുണ്ട്. 10 ​ഗ്രാം പ്ലാറ്റിനത്തിന് 1,380 രൂപ കുറഞ്ഞ് 42,390 രൂപയായി. 100 ​ഗ്രാം പ്ലാറ്റിനത്തിന് ഒറ്റയടിക്ക് 13,800 രൂപയാണ് കുറഞ്ഞത്.


പശ്ചിമേഷ്യയിലെ തുടരുന്ന സംഘർഷമാണ് മാസങ്ങളായി സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണം. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. ക്രൂഡ് ഓയിൽ വില, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്.


ലോകത്ത് ഏറ്റവും കൂടുതൽ സ്വ‌ർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതിനാൽ തന്നെ ആ​ഗോള വിപണിയിലെ ചെറിയ മാറ്റങ്ങൾ പോലും സ്വർണവിലയിൽ പ്രതിഫലിക്കാറുണ്ട്. കേരളത്തിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് സ്വർണത്തിന് വില നിശ്ചയിക്കുന്നത്. സ്വർണത്തിന്റെ ആവശ്യമനുസരിച്ച് വില കൂട്ടുന്നതും കുറയ്ക്കുന്നതും ഇത്തരം അസോസിയേഷനുകളാണ്.


പത്ത് ദിവസത്തെ സ്വർണവില (​ഗ്രാം)

‌

നവംബർ - 04 - ₹13,090

നവംബർ - 03 - ₹12,800

നവംബർ - 02 - ₹12,775

നവംബർ - 01 - ₹12,740

ഒക്ടോബർ - 31 - ₹13,040

ഒക്ടോബർ - 30 - ₹13,040

ഒക്ടോബർ - 29 - ₹13,195

ഒക്ടോബർ - 28 - ₹13,195

ഒക്ടോബർ - 27 - ₹13,135

ഒക്ടോബർ - 26 - ₹13,085


പത്ത് ദിവസത്തെ വെള്ളി നിരക്ക് (10 ​ഗ്രാമിന്)


നവംബർ - 04 - ₹2,100

നവംബർ - 03 - ₹2,000

നവംബർ - 02 - ₹2,000

നവംബർ - 01 - ₹2,000

ഒക്ടോബർ - 31 - ₹2,000

ഒക്ടോബർ - 30 - ₹2,100

ഒക്ടോബർ - 29 - ₹2,150

ഒക്ടോബർ - 28 - ₹2,200

ഒക്ടോബർ - 27 - ₹2,200

ഒക്ടോബർ - 26 - ₹2,200



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home