വാഹനങ്ങളിൽനിന്ന് പെട്രോൾ മോഷണം; കള്ളൻ അവസാനം പിടിയിൽ

തിരുവനന്തപുരം/വെള്ളറട: കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളേജിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽനിന്ന് പെട്രോൾ മോഷ്ടിച്ച പ്രതിയെ വെള്ളറട പൊലീസ് പിടികൂടി. കാരക്കോണം പുല്ലൻതേരി പണ്ടാരതറവീട്ടിൽ നിതിൻകുമാറാണ് (19) പിടിയിലായത്. കന്നാസുമായി മതിൽ ചാടിക്കടക്കുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്.
എഎസ്ഐ ജോസ്, സിപിഒ ജയകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ക്യാമ്പസിനുള്ളിലെ വാഹനങ്ങളിൽനിന്ന് സ്ഥിരമായി പെട്രോൾ കടത്തുകയാണ് ഇയാളുടെ രീതി. ചോദ്യം ചെയ്യലിൽ വർഷങ്ങളായി പെട്രോൾ മോഷണം നടത്താറുണ്ടെന്നും പ്രദേശങ്ങളിൽ വാഴക്കുല മോഷണം ഉൾപ്പെടെ സ്ഥിരമായി നടത്തിയിരുന്നതായും പ്രതി സമ്മതിച്ചു. ഇയാളെ കോടതി റിമാൻഡ് ചെയ്തു.








0 comments