ad
Deshabhimani

അനധികൃത ഡ്രഡ്‌ജിങ്ങും 
മണൽഖനനവും നിർത്തിവയ്‌ക്കണം

വേമ്പനാട്ട് കായലിലെ ഡ്രഡ്‌ജിങ്ങും മണൽഖനനവും നിർത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം മുഹമ്മ നോർത്ത് ലോക്കൽ കമ്മിറ്റി നടത്തിയ മാർച്ച്‌

വേമ്പനാട്ട് കായലിലെ ഡ്രഡ്‌ജിങ്ങും മണൽഖനനവും നിർത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം മുഹമ്മ നോർത്ത് ലോക്കൽ കമ്മിറ്റി നടത്തിയ മാർച്ച്‌

വെബ് ഡെസ്ക്

Published on Jun 08, 2026, 12:34 AM | 1 min read

മുഹമ്മ

വേമ്പനാട്ട് കായലിലെ ഡ്രഡ്‌ജിങ്ങും മണൽഖനനവും നിർത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം മുഹമ്മ നോർത്ത് ലോക്കൽ കമ്മിറ്റി മാർച്ചും യോഗവും നടത്തി. മുഹമ്മ പഞ്ചായത്ത് മൂന്നാം വാർഡിൽ കുളക്കോഴിച്ചിറ ഭാഗത്താണ് ഡ്രഡ്‌ജിങ് നടക്കുന്നത്. ചെളിയും മറ്റും നിറഞ്ഞ് കായലോരം ചതുപ്പായി മാറി. സമീപത്തെ വീടുകളിൽവരെ ഇവിടുന്നുള്ള മാലിന്യങ്ങൾ അടിഞ്ഞുകൂടുകയാണ്. കക്ക മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം പൂർണമായും ഇല്ലാതാക്കുന്ന നടപടിയാണിത്. മാർച്ചിലും യോഗത്തിലും നിരവധിപേർ പങ്കെടുത്തു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ ഡി മഹീന്ദ്രൻ ഉദ്ഘാടനംചെയ്‌തു. കെ ഡി അനിൽകുമാർ അധ്യക്ഷനായി. ഡി ഷാജി, പി ആർ ഉദയകുമാർ, ദീപ അജിത്കുമാർ, പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷൻ എസ് ബാബു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home