വേട്ട തുടരാൻ എക്‌സൈസ്
പിടിവീണാൽ പണിപാളും

നെബിൻ കെ ആസാദ്
ആലപ്പുഴ
ഇൗ വർഷവും ശക്‌തമായ പരിശോധനയിലൂടെയും നടപടികളിലൂടെയും ലഹരിക്കണ്ണികൾ പൊട്ടിക്കാനൊരുങ്ങി ജില്ലയിലെ എക്‌സൈസ് വിഭാഗം. ഹൈബ്രിഡ് കഞ്ചാവ് കേസും ആലപ്പുഴയിൽ ഒരു കിലോയിലധികം ഹാഷിഷ് ഓയിൽ, 122 ഗ്രാം എംഡിഎംഎ, 3.76 ഗ്രാം മെത്താംഫിറ്റമിൻ, രണ്ടുകിലോയിലധികം കഞ്ചാവ് എന്നിവ പിടിച്ചെടുത്തതും ചേർത്തലയിൽ ഇതര സംസ്ഥാന തൊഴിലാളികളിൽനിന്നും 26.5 കിലോ കഞ്ചാവ് പിടിച്ചെടുത്തതും ഇതര സംസ്ഥാന തൊഴിലാളികൾ പ്ലാസ്റ്റിക് ക്രിക്കറ്റ് ബാറ്റിൽ കടത്തി ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ എത്തിച്ച 13.5 കിലോ കഞ്ചാവ് പിടിച്ചെടുത്തതും കേസുകളിലെ പ്രതികളെ കൃത്യമായി അറസ്‌റ്റുചെയ്തതും എക്‌സൈസിന് ജനങ്ങൾക്കിടയിൽ വലിയ മതിപ്പുണ്ടാക്കിയിരുന്നു. ലഹരിവേട്ട ശക്‌തമായി തുടരാനാണ് നീക്കം. 2025ൽ ജില്ലയിൽ അബ്കാരി കേസുകളിലുൾപ്പെട്ട 618 പ്രതികളെയും മയക്കുമരുന്ന് കേസുകളിലെ 453 പ്രതികളെയും കോടതി ശിക്ഷിച്ചു. മയക്കുമരുന്ന് കേസുകൾ 2024ൽ 609, 2025ൽ 1212 2025 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ ജില്ലയിൽ 1374 പ്രതികളുൾപ്പെട്ട 1394 അബ്കാരി കേസുകളിലായി 1137 പ്രതികളെയും 1232 പ്രതികൾ ഉൾപ്പെട്ട 1212 മയക്കുമരുന്ന് കേസുകളിലായി 1186 പ്രതികളെയും അറസ്റ്റുചെയ്തു. 2024ൽ മയക്കുമരുന്ന് കേസുകൾ 609. 12,218 പരിശോധനകൾ എക്‌സൈസിന്റെ നേതൃത്വത്തിലും 246 പരിശോധനകൾ മറ്റു വകുപ്പുകളുമായി ചേർന്നും നടത്തി. 18,749 വാഹന പരിശോധനകളാണ് കഴിഞ്ഞവർഷം നടത്തിയത്.163.158 കിലോ കഞ്ചാവ്, 3.033 കിലോ ഹൈബ്രിഡ് കഞ്ചാവ്, 237.21 ഗ്രാം എംഡിഎംഎ , 52.77 ഗ്രാം മെത്തഫിറ്റമിൻ, 25.853 ഗ്രാം നൈട്രോസെപാം ഗുളികകൾ, 27 കഞ്ചാവ് ചെടികൾ, 19.515 ഗ്രാം ബ്രൌൺ ഷുഗർ, 190.4 ഗ്രാം ഹാഷിഷ്, 1095 ഗ്രാം ഹാഷിഷ് ഓയിൽ 97.127 ഗ്രാം ടിഎച്ച്‌സി കാൻഡി, 73 കഞ്ചാവ് ബീഡി, 2.310 ഗ്രാം ട്രമഡോൾ, 1,11,535 രൂപ എന്നിവ പിടിച്ചെടുത്തു. പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനയും ഉപയോഗവുമായി ബന്ധപ്പെട്ട 7260 കേസുകളിലായി 14,52,000 രൂപ പിഴയായി ഈടാക്കി. 1456.293 കിലോ പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. 532 ലിറ്റർ ചാരായവും 3502 ലിറ്റർ മദ്യവും പിടിച്ചു അബ്കാരി കേസുകളിൽ കഴിഞ്ഞവർഷം 532 ലിറ്റർ ചാരായം, 3502 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം, 7915 ലിറ്റർ കോട, 104.5 ലിറ്റർ ഇതരസംസ്ഥാന മദ്യം, 80.55 ലിറ്റർ ബിയർ, 1108 ലിറ്റർ വൈൻ, 428 ലിറ്റർ കള്ള്, 10.8 ലിറ്റർ അരിഷ്ടം, 49 വാഹനങ്ങൾ, 1,14,300 രൂപയും പിടിച്ചെടുത്തു. ലഹരിക്കേസുകളിൽ പിഴയടച്ച് നിസാര ശിക്ഷയേറ്റുവാങ്ങി രക്ഷപ്പെടാമെന്ന അവസ്ഥയും കഴിഞ്ഞ വർഷത്തോടെ മാറി. പഴുതടച്ച അന്വേഷണങ്ങളിലൂടെയും നടപടികളിലൂടെയും കൃത്യമായ ശിക്ഷ ഉറപ്പാക്കാൻ എക്‌സൈസിന് സാധിച്ചു. ആലപ്പുഴ റേഞ്ചിലെ ഒരുമയക്കുമരുന്ന് കേസിൽ 12 വർഷം തടവും രണ്ടുലക്ഷം രൂപ പിഴയും വാങ്ങി നൽകാൻ എക്‌സൈസിന് കഴിഞ്ഞു. വിവിധ കേസുകളിൽ നാലുമുതൽ 10 വർഷംവരെ ശിക്ഷിച്ചു.










0 comments