പുതിയ കെട്ടിടം ഉടൻ പ്രവർത്തനസജ്ജമാകും
താലൂക്കാശുപത്രിയിൽ ഹൈടെൻഷൻ വൈദ്യുതിയായി

ചേർത്തല താലൂക്ക് ആസ്ഥാന ആശുപത്രിൽ ഹൈടെൻഷൻ വൈദ്യുതി സംവിധാനം പി പ്രസാദ് എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു
ചേർത്തല
ചേർത്തല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച ബഹുനില കെട്ടിടത്തിൽ ഹൈടെൻഷൻ വൈദ്യുതി സംവിധാനമായി. മേൻമയേറിയ വൈദ്യുതി തടസമില്ലാതെ ലഭ്യമാക്കാൻ സർക്കാരും നഗരസഭയും ചേർന്ന് 2.32 കോടി ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. കിഫ്ബിയിലൂടെ 1.98 കോടിയും നഗരസഭയുടെ 33.75 ലക്ഷവുമാണ് ചെലവഴിച്ചത്. 60 കോടിയോളം രൂപ ചെലവഴിച്ചാണ് എൽഡിഎഫ് സർക്കാർ ബഹുനില കെട്ടിടം നിർമിച്ചത്. ആശുപത്രിയുടെ പ്രവർത്തനം ഘട്ടങ്ങളായി പുതിയ കെട്ടിടത്തിലേക്ക് മാറ്റും. വൈദ്യുതി സംവിധാനം പി പ്രസാദ് എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. നഗരസഭാധ്യക്ഷൻ എസ് സോബിൻ അധ്യക്ഷനായി. ഉപാധ്യക്ഷൻ എൻ എൽ വത്സലകുമാരി, സ്ഥിരംസമിതി അധ്യക്ഷരായ എസ് സനീഷ്, ബീന അജി, സിഡിഎസ് അധ്യക്ഷ പി ജ്യോതിമോൾ, ഡി ജ്യോതിഷ്, ആശുപത്രി സൂപ്രണ്ട് ഡോ. ആമിന, ആർഎംഒ ഡോ. അജ്മൽ, എൻ ആർ ബാബുരാജ്, പി ഷാജിമോഹൻ, കെ വി ചന്ദ്രബാബു, ടി എസ് അജയകുമാർ, കെ ജെ സണ്ണി എന്നിവർ സംസാരിച്ചു.








0 comments