ഹജ്ജ് സാങ്കേതിക പഠനക്ലാസ്

രണ്ടാംഘട്ട ഹജ്ജ് സാങ്കേതിക പഠനക്ലാസ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം അനസ് ഹാജി അരൂർ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പുറപ്പെടുന്ന ഹാജിമാർക്കുള്ള രണ്ടാംഘട്ട സാങ്കേതിക പഠനക്ലാസ് സംഘടിപ്പിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം അനസ് ഹാജി അരൂർ ഉദ്ഘാടനംചെയ്‌തു. ജില്ലാ ട്രെയിനിങ് ഓർഗനൈസർ സി എ മുഹമ്മദ് ജിഫ്രി അധ്യക്ഷനായി. വലിയകുളം മസ്ജിദ് അസിസ്‌റ്റന്റ് ഇമാം മുഹമ്മദ് അസ്‌ലം സഖാഫി പ്രാർഥന നടത്തി. നെടുമ്പാശേരി ഹജ്ജ് ക്യാമ്പ് മുൻ ഡയറക്‌ടർ എ എം ആരിഫ് മുഖ്യാതിഥിയായി. ഫാക്കൽറ്റിമാരായ എൻ പി ഷാജഹാൻ, സി എ മുഹമ്മദ് ജിഫ്രി എന്നിവർ ക്ലാസ് നയിച്ചു. ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. ദിലീപ് ആരോഗ്യ ക്ലാസ് നയിച്ചു. അസിസ്‌റ്റന്റ് ജില്ലാ ട്രെയിനിങ് ഓർഗനൈസർ ടി എ അലിക്കുഞ്ഞ് ആശാൻ, ഫീൽഡ് ട്രെയിനിങ് ഓർഗനൈസർ മുഹമ്മദ് കബീർ, ഹാജി കെ അബ്‌ദുൽ മജീദ്, അബ്‌ദുൽ വഹാബ് എന്നിവർ സംസാരിച്ചു.









0 comments