ad
Deshabhimani

കുംഭഭരണിക്ക് ഇനി 3 നാൾ

മേനാമ്പള്ളി തേരിന് താങ്ങായി മുതുമുത്തശ്ശി മാവ്

chettikulangara

കായംകുളം–തിരുവല്ല സംസ്ഥാന
പാതയിൽ ഭഗവതിപ്പടി ജങ്‌ഷനിൽ മാവിൻ ചുവട്ടിൽ മേനാമ്പള്ളി 
തേരിന്റെ നിർമാണം 
പുരോഗമിക്കുന്നു

വെബ് ഡെസ്ക്

Published on Feb 20, 2026, 02:11 AM | 1 min read

പി പ്രമോദ്‌

മാവേലിക്കര

കുംഭഭരണിക്ക്‌ കെട്ടുകാഴ-്‌ചയൊരുക്കാൻ കാലങ്ങൾക്ക്‌ മുമ്പ് ഉയരമുള്ള വൃക്ഷങ്ങളായിരുന്നു താങ്ങായി ഉപയോഗിച്ചിരുന്നത്‌. കാലം മാറിയപ്പോൾ ചെട്ടികുളങ്ങരയിലെ 13 കരകളിൽ 12 കരകളിലും കെട്ടുകാഴ-്‌ചകൾ ഒരുക്കാൻ ടവറുകൾ ഉപയോഗിച്ചുതുടങ്ങി. പന്ത്രണ്ടാമത്തെ കരയായ മേനാമ്പള്ളിയുടെ തേര് ഇപ്പോഴും കെട്ടി ഉയർത്തുന്നത് കായംകുളം–തിരുവല്ല സംസ-്‌ഥാനപാതയിൽ ഭഗവതിപ്പടി ജങ്‌ഷനിൽ തലയുയർത്തി നിൽക്കുന്ന ഒന്നരനൂറ്റാണ്ടിലേറെ പഴക്കമുള്ള മുതുമുത്തശ്ശിമാവിനെ ആശ്രയിച്ചാണ്. മാവിന് 200 വർഷത്തോളം പഴക്കമുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. മാവിന്റെ ചുവട്ടിലാകുമ്പോൾ മനുഷ്യാധ്വാനം കൂടും. അധ്വാനവും ആവേശവും ആഘോഷവും കൂടിച്ചേരുമ്പോൾ കരയാകെ ആവേശത്തിലാകും. പരമ്പരാഗതമായി മേനാമ്പള്ളി വല്ല്യയ്യത്ത് കിഴക്കതിൽ ആചാരി കുടുംബത്തിനാണ് തേരിന്റെ നിർമാണച്ചുമതല. നിലവിൽ കുടുംബത്തിലെ സുരേന്ദ്രനാണ് നിർമാണ മേൽനോട്ടം വഹിക്കുന്നത്. തിങ്കളാഴ-്ച കുംഭഭരണിനടക്കാനിരിക്കേ താഴത്തേ അറയില്‍ പാര്‍ഥസാരഥിയേയും മധ്യത്തില്‍ സരസ്വതിയേയും മുകളില്‍ ഗണപതിയേയും പ്രതിഷ-്‌ഠിക്കുന്ന മേനാമ്പള്ളി കരയുടെ തേരിന്റെ നിർമാണം മാവിൻ ചുവട്ടിൽ പുരോഗമിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home