എൽഡിവൈഎഫ് വാക്ക് വിത്ത് ജിസ്‌മോൻ
നാടിനൊപ്പം നടന്ന് ജിസ്‌മോൻ

ഹരിപ്പാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ടി ടി ജിസ്മോൻ ചേപ്പാട് പഞ്ചായത്തിലെ വോട്ടർമാരോട് വോട്ടഭ്യർഥിക്കുന്നു
ഹരിപ്പാട്
എൽഡിഎഫ് ഹരിപ്പാട് മണ്ഡലം സ്ഥാനാർഥി ടി ടി ജിസ്മോന്റെ വിജയത്തിനായി ഇടതുപക്ഷ യുവജന സംഘടനകൾ ഹരിപ്പാട് നഗരത്തിൽ ‘വാക്ക് വിത്ത് ജിസ്മോൻ' സംഘടിപ്പിച്ചു. സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപത്തുനിന്ന് ആരംഭിച്ച പരിപാടിയിൽ സ്ഥാനാർഥിയുടെ ചിത്രം പതിപ്പിച്ച ടീഷർട്ട് ധരിച്ചാണ് പ്രവർത്തകർ പങ്കെടുത്തത്. കച്ചേരി, താലൂക്ക് ആശുപത്രി, കെഎസ്ആർടിസി, മാധവ എന്നീ ജങ്‌ഷനുകൾ എന്നിവിടങ്ങളിലായിരുന്നു പര്യടനം. തുടർന്ന് നടന്ന യുവജന സമ്മേളനം എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് കെ ഷാജഹാൻ ഉദ്ഘാടനംചെയ്തു. ആർ അഞ്ജലി അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ, പ്രസിഡന്റ് എസ് സുരേഷ്-കുമാർ, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബൈ രഞ്ജിത്ത്, സെക്രട്ടറി സനൂപ് കുഞ്ഞുമോൻ, അനസ് എ നസീം, പി എ അഖിൽ, അഡ്വ.എം എം അനസ് അലി, അഡ്വ.ശ്രീജേഷ് ബോൺസിലെ, സജു കെ ജോയ്, ആർ രഞ്ജിത്ത്, അനു ശിവൻ, എം കണ്ണൻ, അസ്‌ലം ഷാ, ഷമീറ ഹാരിസ്, അംജാദ് സുബൈർ, ആദർശ് ശിവൻ, കെ എം ദീപേഷ്, എസ് ശ്രീജിത്ത്, നസീല നവാസ് എന്നിവർ സംസാരിച്ചു.










0 comments