ഓർമകളുടെ വളപ്പൊട്ടുകൾ പെറുക്കി...

മുഹമ്മ എ ബി വിലാസം സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിലെ ആദ്യ ബാച്ചിന്റെ സംഗമം ആദ്യ പ്രിൻസിപ്പൽ കെ എം മഹാനും ആദ്യ വിദ്യാർഥി കെ എൽ സിനിയും ചേർന്ന് ഉദ്ഘാടനംചെയ്യുന്നു
മുഹമ്മ
പഴയ ഓലഷെഡ് ക്ലാസ്‌മുറിയിലെ പ്ലസ-്‌വൺ അനുഭവങ്ങളും തമാശകളുമൊക്കെ പങ്കുവച്ച് പഴയ കൂട്ടുകാർ വിദ്യാലയമുറ്റത്ത് ഒത്തുകൂടി. എ ബി വിലാസം സ-്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗം രജതജൂബിലി ആഘോഷിക്കുന്ന വേളയിൽ സ്‌കൂളിലെ അദ്യ പ്ലസ്ടു ബാച്ചിലെ സയൻസ്, കൊമേഴ്സ് വിദ്യാർഥികളാണ് സ്കൂളിൽ ഒത്തുചേർന്നത്. "സിൽവർ ത്രെഡ്സ്--; എ ജേർണി ഓഫ് 25 ഇയേർസ്' എന്ന പേരിലായിരുന്നു സംഗമം.
2000 ബാച്ചിലെ പൂർവവിദ്യാർഥികൾക്കൊപ്പം അധ്യാപകരും നിറവാർന്ന ഓർമകൾ പങ്കിട്ടു. വി എസ് അച്യുതാനന്ദൻ ആയിരുന്നു ഹയർ സെക്കൻഡറി വിഭാഗം ഉദ്ഘാടനംചെയ്‌തത്. കാൽ നൂറ്റാണ്ടിനുള്ളിൽ സ-്‌കൂളിന്റെ വികസനവും അധ്യയന രംഗത്തെ മികവുമൊക്കെ അധ്യാപകർ വരച്ചുകാട്ടി. ആദ്യബാച്ചിലെ വിദ്യാർഥികളായ കെ എൽ സിനി, വി ടി ധനുഷമോൾ തുടങ്ങിയവർ ഓർമകൾ പങ്കുവച്ചു. സംഗമത്തിൽ പങ്കെടുക്കാനായി അയർലൻഡിൽ നിന്നെത്തിയ പൂർവ വിദ്യാർഥി ജോസഫ് എല്ലാവർക്കും ഉച്ചഭക്ഷണം സ-്‌പോൺസർചെയ്‌തു. എത്തിച്ചേരാൻ കഴിയാത്തവർ വീഡിയോകാളിലൂടെ ആശംസകൾ നേർന്നു. ആദ്യബാച്ചിലെ വിദ്യാർഥികൾചേർന്ന് പ്രഥമാധ്യാപകന്റെ ഓഫീസിലേക്ക് ശീതീകരണ സംവിധാനം ഒരുക്കിനൽകി. വിദ്യാഭ്യാസ എൻഡോവ്മെന്റും ഏർപ്പെടുത്തി. എൻ പി പുരുഷോത്തമൻ സ-്‌മാരക ഓഡിറ്റോറിയത്തിൽ ചേർന്ന സംഗമം ആദ്യ പ്രിൻസിപ്പൽ കെ എം മഹാനും ആദ്യവിദ്യാർഥി കെ എൽ സിനിയുംചേർന്ന് തിരിതെളിച്ച് ഉദ്ഘാടനംചെയ്‌തു. പ്രിൻസിപ്പൽ ബിജോ കെ കുഞ്ചെറിയ അധ്യക്ഷനായി. മുൻ പ്രിൻസിപ്പൽമാരായ വി സി പാർഥൻ, പി സജീവ്, പിടിഎ പ്രസിഡന്റ് കെ എസ് ലാലിച്ചൻ, അധ്യാപകരായ പി കെ ഷാജി, ശ്യാമപ്രസാദ്, രാജേന്ദ്രൻപിള്ള, ജോസി മാത്യു, എൻ വി വിപിൻ, വി സവിനയൻ, പൂർവ വിദ്യാർഥി പ്രതിനിധികളായ എ ബി അജിത്, അരുൺ ഗോവിന്ദ്, ജിഷ, സാനി മാത്യു തുടങ്ങിയവർ സംസാരിച്ചു.










0 comments