കർഷകസംഘം സംസ്ഥാന സമ്മേളനം
ഫണ്ട് ശേഖരണം തുടങ്ങി

കേരള കർഷക സംഘം സംസ്ഥാന സമ്മേളനഫണ്ട് ശേഖരണ വഞ്ചി സ്ഥാപിക്കൽ ജില്ലാ പ്രസിഡന്റ് ജി ഹരിശങ്കർ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
ആലപ്പുഴയിൽ സെപ്തംബർ 18, 19, 20 തീയതികളിൽ ചേരുന്ന കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഫണ്ട് ശേഖരണാർഥം കർഷക ഭവനങ്ങളിൽ വഞ്ചിപ്പെട്ടി സ്ഥാപിക്കുന്നു. ആലപ്പുഴ ഏരിയതല ഉദ്ഘാടനം കളർകോട് സി കെ ഉത്തമന്റെ കുടുംബത്തിന് വഞ്ചിപ്പെട്ടി കൈമാറി ജില്ലാ പ്രസിഡന്റ് ജി ഹരിശങ്കർ നടത്തി. ആലപ്പുഴ ഏരിയയിലെ ഒമ്പത് മേഖലകളിലായി 135 വഞ്ചികളാണ് സ്ഥാപിക്കുന്നത്. ഏരിയ പ്രസിഡന്റ് വി എൻ വിജയകുമാർ അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി അജയ് സുധീന്ദ്രൻ, കെ ജി രഘുദേവ്, എം പി അനിരുദ്ധൻ, പി രാമചന്ദ്രൻ, വി കെ വിവേകാനന്ദൻ, പ്രസന്നൻ, ഏരിയ സെക്രട്ടറി ഡി സുധീഷ്, ജെ വിനോദ് കുമാർ എന്നിവർ സംസാരിച്ചു.











0 comments