ad
Deshabhimani

സർവം
സജ്ജം മികവിൽ മുന്നിൽ

ആലപ്പുഴ ജനറൽ ആശുപത്രിയിലെ പുതിയ ഒപി ബ്ലോക്കിൽ പ്രവർത്തിക്കുന്ന ലാബിലെ ഫുള്ളി ഓട്ടോമാറ്റിക് 
ബയോകെമിസ്ട്രി അനലൈസറിൽ രക്തം പരിശോധിക്കുന്നു

ആലപ്പുഴ ജനറൽ ആശുപത്രിയിലെ പുതിയ ഒപി ബ്ലോക്കിൽ പ്രവർത്തിക്കുന്ന ലാബിലെ ഫുള്ളി ഓട്ടോമാറ്റിക് 
ബയോകെമിസ്ട്രി അനലൈസറിൽ രക്തം പരിശോധിക്കുന്നു

avatar
നെബിൻ കെ ആസാദ്‌

Published on Feb 01, 2026, 02:00 AM | 2 min read

ആലപ്പുഴ

2016 മുതൽ, ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കാൻ വിശദമായ മാസ്റ്റർ പ്ലാൻ തയാറാക്കിയാണ്‌ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ആധുനികവൽക്കരണം നടത്തുന്നത്‌. ഒപി ബ്ലോക്ക്, ഐപി ബ്ലോക്ക്, സ്പെഷ്യാലിറ്റി ബ്ലോക്ക് എന്നിവയ്ക്ക്‌ 2017ൽ മാസ്റ്റർ പ്ലാനായി. ഒന്നാംഘട്ടമെന്ന നിലയിൽ ഒപി ബ്ലോക്ക്‌ സ്ഥാപിച്ചു. പഴയ മെഡിക്കൽ കോളേജ് ക്യാമ്പസിൽ ആശുപത്രി പ്രവർത്തനം ആരംഭിച്ചപ്പോൾ ഒപി സംവിധാനം ഏർപ്പെടുത്തുന്നതിന് മതിയായ കെട്ടിട സൗകര്യം ഇല്ലായിരുന്നു. എൽഡിഎഫ്‌ സർക്കാർ അത്യാധുനിക ഒപി ബ്ലോക്ക്, എല്ലാവിധ സൗകര്യങ്ങളോടു കൂടിയ ബഹുനില കെട്ടിടത്തിനായി കിഫ്ബിയിൽ 117 കോടി രൂപ അനുവദിച്ച്‌ നിർമാണം പൂർത്തിയാക്കി. സർക്കാർ ആശുപത്രികളിലെ ഏറ്റവും വലിയ ഒപി കെട്ടിടമാണ് ആലപ്പുഴ ജനറൽ ആശുപത്രിയിലേത്‌. ശരാശരി 1000 ഒപി ഇന്ന്‌ 2500ന്‌ മുകളിലായി. ഒപി ബ്ലോക്കിന്റെ പ്രവർത്തനം വിലയിരുത്തി 2025ൽ ആരോഗ്യവകുപ്പ് കാർഡിയോളജി, ന്യൂറോളജി, നെഫ്രോളജി, യൂറോളജി സൂപ്പർ സ്പെഷ്യാലിറ്റി തസ്തികകളും അനുവദിച്ചു. സൂപ്പർ സ്‌പെഷ്യാലിറ്റി ഒപികൾ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി ആധുനിക സ്പെഷ്യാലിറ്റി ഐപി ബ്ലോക്ക് ഏർപ്പെടുത്തുന്നതും പ്രാരംഭ നടപടികളായി. നവകേരള സദസ്സിൽ എച്ച്‌ സലാം എംഎൽഎയുടെ ഇടപെടലിൽ ഐപി ബ്ലോക്കും കാഷ്യാലിറ്റിയുമടങ്ങിയ കെട്ടിടത്തിനായി ഏഴ്‌ കോടി രൂപ അനുവദിച്ചു. പ്ലാൻ തയ്യാറാക്കി അടുത്ത ഘട്ടത്തിലേക്ക്‌ കടന്നു. പുതിയ ബജറ്റിൽ ഡയാലിസിസ് യൂണിറ്റിനായി ഒരു കോടി അനുവദിച്ചു. കഴിഞ്ഞ നഗരസഭയുടെ സഹായത്തോടെ ബ്ലഡ് ബാങ്ക് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു. ജില്ലയിൽ ആരോഗ്യ വകുപ്പിന് കീഴിൽ എംആർഐ സ്കാൻ, സി ടി സ്കാൻ, അൾട്രാ സൗണ്ട് സ്കാൻ എന്നീ മൂന്ന് സംവിധാനവുമുള്ള ഏക ആശുപത്രിയാണ് ആലപ്പുഴ ജനറൽ ആശുപത്രി. കാത്ത് ലാബിന്റെ നിർമാണം പുരോഗമിക്കുകയാണ്‌. ​​സൂപ്പറാണീ 
സൂപ്പർ സ്‌പെഷ്യാലിറ്റി രണ്ട്‌ കോടി രൂപയിൽ 12 ഡയാലിസിസ്‌ മെഷീനുകളുള്ള യൂണിറ്റാണ്‌ ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്നത്‌. മൂന്ന് ഷിഫ്റ്റുകളിലായി 10 കിടക്കകൾ വീതമുണ്ട്‌. മഞ്ഞപ്പിത്തം, എയ്ഡ്സ്, ഹെപ്പറ്റൈറ്റിസ് എന്നിവ ബാധിച്ച രോഗികൾക്ക് പ്രത്യേക ഡയാലിസിസ് മെഷീൻ വഴി സേവനമുണ്ട്‌. പൈൽസ്, ഫിസ്റ്റുല ഫിഷർ രോഗങ്ങൾക്കുള്ള ലേസർ സർജറി ജനറൽ ആശുപത്രിയിൽ ആരംഭിച്ചു. ലേസർ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയ, ലാപ്രോസ്കോപ്പിക് സർജറി എന്നിവ ലഭ്യമാണ്‌. അത്യാധുനിക ബ്ലഡ് ബാങ്ക് പ്രവർത്തനമാരംഭിച്ചു. അത്യാഹിത വിഭാഗത്തിൽ 24 മണിക്കൂറും ട്രയോജിങ്‌ സിസ്റ്റം നടപ്പിലാക്കി, 24 മണിക്കൂറും പേവിഷബാധയ്ക്കുള്ള പ്രതിരോധ കുത്തിവയ്‌പ്‌ ഏർപ്പെടുത്തി. നെഫ്രോളജി/ ഗ്യാസ്ട്രോ എന്ററോളജി വിഭാഗങ്ങളുടെ സേവനവും ശ്വാസകോശ രോഗ വിഭാഗത്തിന്റെ കീഴിൽ ബ്രോൻകോസ്കോപ്പി പരിശോധനയുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home