സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം

താമരക്കുളം വിവി എച്ച്എസ്എസിൽ സ്വതന്ത്ര സോഫ്റ്റ്‍വെയർ ദിനാചരണത്തിന്റെ സ്കൂൾ ലിറ്റിൽ കൈറ്റ്സ് റോബോട്ടിക്സ് ടീം ലീഡർ വിഭ ടി അരുൺ ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
താമരക്കുളം വി വി എച്ച്എസ്എസിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനമാചരിച്ചു. ലിറ്റിൽ കൈറ്റ്സ് റോബോട്ടിക്സ് ടീം ലീഡർ വിഭ ടി അരുൺ ഉദ്ഘാടനംചെയ്‌തു. നന്ദകിഷോർ, ലിറ്റിൽ കൈറ്റ്സ് റോബോട്ടിക്സ് ടീം അംഗങ്ങളായ എബ്രഹാം, രജനി മഹേഷ്, അർജുൻ അനിൽകുമാർ, അഭിനന്ദ്, ജനീറ്റ ആൻ ജിബി എന്നിവർ സംസാരിച്ചു. പത്താംക്ലാസ് വിദ്യാർഥികൾക്കായി ലിറ്റിൽ കൈറ്റ്സ് റോബോട്ടിക്സ് ടീമിന്റെ നേതൃത്വത്തിൽ റോബോട്ടിക്സ് പരിശീലനം നൽകി. കായംകുളം ഉപജില്ലയിൽ ഹൈസ്കൂൾ വിഭാഗം ഐടി ക്വിസിൽ രണ്ടാംസ്ഥാനം നേടി ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയ പി നന്ദകിഷോർ, യുപി വിഭാഗം ക്വിസിൽ മൂന്നാംസ്ഥാനം നേടിയ എസ് പി ശിവാനി എന്നിവരെ അനുമോദിച്ചു. വയോജനങ്ങൾക്ക് കംപ്യൂട്ടർ പരിശീലനം, യുപി വിഭാഗം കുട്ടികൾക്ക് റോബോട്ടിക്സ് പരിശീലനം, ഫിലിം നിർമാണ ഏകദിന പഠനക്യാമ്പ്, യുപി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി ക്യൂ ആർ കോഡ് നിർമാണ പരിശീലനം എന്നിവ സംഘടിപ്പിച്ചു . പ്രിൻസിപ്പൽ ആർ രതീഷ് കുമാർ, പ്രഥമാധ്യാപിക എസ് സഫീനബീവി, ടി ഉണ്ണികൃഷ്ണൻ, എച്ച് റിഷാദ്, കെ എസ് അരുൺ, ശ്രീകല പ്രസാദ്, ബി കെ ബിജു, പി എസ് ഗിരീഷ്‌കുമാർ, സി എസ് ഹരികൃഷ്ണൻ, വി ജെ ഷിബിമോൾ, റാഫി രാമനാഥ്, നിഷ സുകുമാരൻ എന്നിവർ നേതൃത്വം നൽകി.











0 comments