ബിവറേജസിൽ ജോലി വാഗ്‌ദാനം ചെയ്ത്‌ തട്ടിപ്പ്‌: 
അച്ഛനും മകനും അറസ്‌റ്റിൽ

ടോമി അഗസ്റ്റിന്‍, ജസ്റ്റിൻ തോമസ്

ടോമി അഗസ്റ്റിന്‍, ജസ്റ്റിൻ തോമസ്

വെബ് ഡെസ്ക്

Published on Dec 04, 2025, 12:05 AM | 1 min read

ചാരുംമൂട്

ബിവറേജസിൽ ജോലി വാഗ്‌ദാനംചെയ്-ത് ലക്ഷങ്ങൾ വാങ്ങി കബളിപ്പിച്ച കേസിൽ അച്ഛനും മകനും അറസ്‌റ്റിൽ. ​കാഞ്ഞിരപ്പള്ളി എരുമേലി വടക്ക് മുണ്ടക്കയം പുഞ്ചവയൽ ചിറയ-്ക്കൽ ടോമി അഗസ്‌റ്റിൻ (53), മകൻ ജെസ്‌റ്റിൻ തോമസ് (24) എന്നിവരെയാണ് നൂറനാട് എസ്എച്ച്ഒ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം അറസ്‌റ്റ്‌ ചെയ്-തത്. ​ആദിക്കാട്ടുകുളങ്ങര സ്വദേശിയായ സ്‌ത്രീ നൽകിയ പരാതിയിലാണ്‌ കേസ്‌. പത്തനംതിട്ട ബിവറേജസ് ഔട്ട്‌ലെറ്റിൽ പ്യൂൺ ജോലി വാഗ്‌ദാനം ചെയ-്‌ത്‌ രണ്ട്‌ തവണയായി 3,10,000 രൂപയാണ് പ്രതികൾ വാങ്ങിയത്. 2024 നവംബറിലായിരുന്നു പണം നൽകിയത്. എന്നാൽ ജോലി ലഭിക്കാതെ വന്നതോടെ പണം തിരികെ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നാണ് പരാതി. ചൊവ്വ ഉച്ചയോടെ മുണ്ടക്കയത്തുനിന്നാണ് ഇവരെ അറസ്‌റ്റ്‌ ചെയ-്‌തത്‌. ഇവർക്കെതിരെ നാട്ടിലടക്കം സമാനപരാതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home