വള്ളികുന്നം പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് കല്ലിട്ടു

വള്ളികുന്നം പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ശിലാഫലകം എം എസ് അരുൺകുമാർ എംഎൽഎ അനാച്ഛാദനംചെയ്യുന്നു
ചാരുംമൂട്
വള്ളികുന്നം പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് എം എസ് അരുൺകുമാർ എംഎൽഎ കല്ലിട്ടു. എംഎൽഎയുടെ ആസ്‌തിവികസന ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. പഞ്ചായത്ത് പ്രസിഡന്റ് ഡി രോഹിണി അധ്യക്ഷയായി. വൈസ്‌പ്രസിഡന്റ് എൻ മോഹൻകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം കെ വി അഭിലാഷ്, സ്ഥിരംസമിതി അധ്യക്ഷരായ ജെ രവീന്ദ്രനാഥ്, റൈഹാനത്ത്, പഞ്ചായത്ത് മുൻ പ്രസിഡന്റ് ബിജി പ്രസാദ്, മെമ്പർമാരായ രാജി, ഉഷ പുഷ്‌കരൻ, പി കോമളൻ, തൃദീപ്കുമാർ, ഇന്ദുകൃഷ്‌ണൻ, ആസൂത്രണസമിതി ഉപാധ്യക്ഷൻ എൻ എസ് സലിംകുമാർ എന്നിവർ സംസാരിച്ചു.










0 comments