Deshabhimani

പൊതുജലാശയത്തിൽ 
മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ പദ്ധതി മങ്കൊമ്പ് ഒന്നാംകര എസി കനാലിൽ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി 
അധ്യക്ഷ ബിനു ഐസക്‌ രാജു ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 25, 2025, 12:13 AM | 1 min read

തകഴി

ജില്ലാ പഞ്ചായത്തിന്റെ 2025–-26 വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപ ചെലവാക്കി നടപ്പാക്കുന്ന പൊതുജലാശയങ്ങളിൽ മത്സ്യവിത്ത് നിക്ഷേപിക്കുക പദ്ധതിയുടെ ഭാഗമായി ചമ്പക്കുളം പഞ്ചായത്തിലെ മങ്കൊമ്പ് ബ്ലോക്ക് ഓഫീസ് കടവിലും മങ്കൊമ്പ് ഒന്നാംകര എസി കനാലിലും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. മത്സ്യസമ്പത്ത് വർധിപ്പിക്കുക, മത്സ്യത്തൊഴിലാളികൾക്ക് സുസ്ഥിരവരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു ലക്ഷം ആറ്റുകൊഞ്ചിനെയും 15,000 കരിമീൻകുഞ്ഞുങ്ങളെയും നിക്ഷേപിച്ചത്‌. കാലാവസ്ഥാവ്യതിയാനം, ജലമലിനീകരണം, അശാസ്‌ത്രീയ മത്സ്യബന്ധനം എന്നിവമൂലം തദ്ദേശീയ മത്സ്യങ്ങളുടെ ലഭ്യത ക്രമാതീതമായി കുറയുന്നത്‌ കണക്കിലെടുത്താണ് ജില്ലാ പഞ്ചായത്ത്‌ പദ്ധതി നടപ്പാക്കുന്നത്‌. മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക്‌ രാജു ഉദ്‌ഘാടനംചെയ്‌തു. പഞ്ചായത്തംഗങ്ങളായ കെ എം സജികുമാർ, ആന്റണി അലക്‌സ്‌ കല്ലുത്ര, ഫിഷറീസ്‌വകുപ്പ് അമ്പലപ്പുഴ ഓഫീസർ അഞ്ചു എം സജീവ്, ഫിഷറീസ്‌വകുപ്പ് അഡാക്ക് ടെക്‌നീഷ്യൻ കെ ജി പ്രശാന്ത്, അക്വാകൾച്ചർ പ്രൊമോട്ടർരായ ആർ രഞ്ജിനി, ഭുവനേശ്വരിദേവി, മത്സ്യത്തൊഴിലാളികളായ സി കിഷോർ, ഹരികുമാർ, ആർ സുജിൻ സൂരജ് ഭവനം, സുനിൽ വിഷ്‌ണുഭവനം, വി രോജിത്‌, ശ്യാംരാജ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home