Deshabhimani

മത്സ്യത്തൊഴിലാളികൾക്ക് തിമിംഗില ഛർദി ലഭിച്ചു

Ambergris

മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ച ആംബർഗ്രിസ്

വെബ് ഡെസ്ക്

Published on Oct 29, 2026, 06:40 AM | 1 min read

കൊല്ലം : ​കൊല്ലത്തു നിന്ന് കടലിൽപോയ മത്സ്യത്തൊഴിലാളികൾക്ക് തിമിംഗില ഛർദ്ദി (ആംബർഗ്രിസ്)ലഭിച്ചു. ജോനകപ്പുറത്തുനിന്ന് മീൻപിടിക്കാൻപോയ അശോക് കുമാറും സംഘവുമാണ് തിമിംഗില ഛർദി കണ്ടെത്തിയത്. കടലിൽ ഒഴുകി നടക്കുന്ന നിലയിലായിരുന്നു. തുടർന്ന് വള്ളത്തിൽ കയറ്റി കരയിൽ എത്തിച്ചു. ഏകദേശം 10 കിലോ ഭാരം വരുന്ന തിമിംഗല ഛർദിയാണ് ലഭിച്ചതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. തിമിംഗല ഛർദി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുമെന്ന് അശോക് കുമാർ അറിയിച്ചു. ഒരു കിലോഗ്രാമിന് ഒരുകോടി രൂപയിൽ അധികമാണ് വില. ഇവ കൈവശം സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണ്. 8മാസം മുൻപും ഇവർ അഞ്ചര കിലോ ഭാരമുള്ള തിമിംഗല ഛർദി പൊലീസിൽ ഏൽപ്പിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home