Deshabhimani

മകന്റെ ഓർമയ്ക്കായി അങ്കണവാടിക്ക് ഭൂമി നൽകി അമ്മ

land donated

അങ്കണവാടിക്ക് കെട്ടിടം നിർമിക്കാൻ ഭൂമി നൽകിയ സുഭദ്രാദേവിയമ്മയിൽനിന്ന്‌ കെ എൻ ബാലഗോപാൽ എംഎൽഎ രേഖകൾ ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Oct 29, 2026, 06:51 AM | 1 min read

കൊട്ടാരക്കര : പന്ത്രണ്ടാം വയസ്സിൽ മരിച്ച മകന്റെ ഓർമയ്ക്കായി അങ്കണവാടിക്ക് കെട്ടിടത്തിന്‌ ഭൂമി വിട്ടുനൽകി അമ്മ. കൊല്ലം കലയപുരം മരങ്ങാട്ട് സുഭദ്രാദേവിയമ്മയും മകൾ ആര്യ മോഹനും ചേർന്നാണ് മരണമടഞ്ഞ സുനിൽ മോഹന്റെ ഓർമയ്ക്കായി അഞ്ച്‌ സെന്റ്‌ സംഭാവന ചെയ്തത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഭൂമിയുടെ രേഖകൾ ഇരുവരും ചേർന്ന് കെ എൻ ബാലഗോപാൽ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ചന്ദ്രശേഖർ എന്നിവർക്ക് കൈമാറി.


മൈലം പഞ്ചായത്തിലെ കലയപുരം വെസ്റ്റ് 21–-ാം വാർഡിൽ അങ്കണവാടിയില്ല. പഞ്ചായത്തിലെ തന്നെ വലിയ വാർഡാണിത്‌. ഇവിടെയുണ്ടായിരുന്ന അങ്കണവാടി കലയപുരം രണ്ടാംവാർഡിൽ ഞവരൂർപള്ളി ഭാഗത്തേക്കു മാറ്റി. ആയിരവല്ലി, അണത്തറ, തെറ്റിക്കുഴി, കുന്നത്തുവിള ഭാഗങ്ങളിലെ കുട്ടികൾക്ക് ആശ്രയമായിരുന്ന അങ്കണവാടിയാണ് മാറ്റിയത്. ഇതോടെ കുട്ടികളുടെ അങ്കണവാടി യാത്രയും ഗർഭിണികളുടെ ആരോഗ്യപരിപാലനം ഉൾപ്പെടെ വനിതാ-ശിശുക്ഷേമ വകുപ്പുവഴിയുള്ള സേവനങ്ങളും പ്രതിസന്ധിയിലായി. ഇതോടെയാണ് പുതിയ അങ്കണവാടി അനുവദിക്കണമെന്ന ആവശ്യം നാട്ടുകാർ ശക്തമാക്കിയത്. സ്വന്തമായി ഭൂമി ലഭിച്ചതോടെ അടുത്ത വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിടം നിർമിക്കാനാണ് പഞ്ചായത്തിന്റെ നീക്കം. എംഎൽഎ ഫണ്ട് ലഭ്യമാക്കുകയോ അല്ലെങ്കിൽ പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാപഞ്ചായത്ത് പദ്ധതികൾ, തൊഴിലുറപ്പ്‌ പദ്ധതി എന്നിവയിൽനിന്ന് തുക ലഭ്യമാക്കിയോ ആണ് കെട്ടിടം നിർമിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home