ad
Deshabhimani

കർഷകസംഘം ജില്ലാ സമ്മേളനത്തിന്‌ തുടക്കം

കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ചാരുംമൂട്ടിൽ അഖിലേന്ത്യ കിസാൻ സഭ -സികെസി അംഗം കെ കെ രാഗേഷ് ഉദ്ഘാടനംചെയ്യുന്നു

കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ചാരുംമൂട്ടിൽ അഖിലേന്ത്യ കിസാൻ സഭ -സികെസി അംഗം കെ കെ രാഗേഷ് ഉദ്ഘാടനംചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Jul 19, 2026, 01:30 AM | 2 min read

ചാരുംമൂട്
കർഷക പ്രസ്ഥാനത്തിന്റെ കരുത്തും പോരാട്ടവീര്യവും വിളിച്ചോതി കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന് ആർ സുരേഷ് കുമാർ നഗറിൽ (ചാരുംമൂട് വിപഞ്ചിക ഓഡിറ്റോറിയത്തിൽ) ആവേശോജ്വല തുടക്കം. രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയ്‌ക്ക്‌ ശേഷം പ്രതിനിധി സമ്മേളനനഗറിൽ ജില്ലാ പ്രസിഡന്റ് ജി ഹരിശങ്കർ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സെൻട്രൽ കിസാൻ കൗൺസിൽ അംഗം കെ കെ രാഗേഷ് ഉദ്ഘാടനംചെയ്തു. ജി ഹരിശങ്കർ അധ്യക്ഷനായി. എസ്‌ സുധിമോൻ രക്തസാക്ഷി പ്രമേയവും എം സന്തോഷ്‌കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ല സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി വത്സൻ പനോളി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ ബി ബിനു സ്വാഗതംപറഞ്ഞു. ജി ഹരിശങ്കർ (കൺവീനർ), വി മാത്തുണ്ണി, ബി ശ്രീലത എന്നിവരാണ്‌ പ്രസീഡിയത്തിൽ. കാർഷികമേഖല നേരിടുന്ന പ്രതിസന്ധികളും കർഷകരുടെ അവകാശപ്പോരാട്ടങ്ങളും ചർച്ചചെയ്യുന്ന സമ്മേളനത്തിൽ 15 ഏരിയ കമ്മിറ്റികളിൽനിന്ന്‌ 300 പ്രതിനിധികളും നേതാക്കളുമാണ് പങ്കെടുക്കുന്നത്. ഗ്രൂപ്പ്‌ ചർച്ചയ്‌ക്ക്‌ ശേഷം പൊതു ചർച്ച ആരംഭിച്ചു. ഞായർ രാവിലെ ചർച്ച തുടരും. തുടർന്ന്‌ മറുപടി, ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ്‌, സംസ്ഥാന സമ്മേളന പ്രതിനിധികളുടെ തെരഞ്ഞെടുപ്പ്‌ തുടങ്ങിയവ നടക്കും. ജനാധിപത്യ മഹിളാ അസോസിയേഷേൻ സംസ്ഥാന സെക്രട്ടറി സി എസ്‌ സുജാത, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ നാസർ, കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ, ഗോപി കോട്ടമുറിക്കൽ, ഓമല്ലൂർ ശങ്കരൻ, ജി വേണുഗോപാൽ, എൻ ആർ സക്കീന, വത്സല മോഹൻ, ഷേക്‌ പി ഹാരീസ്‌, കെ എച്ച്‌ ബാബുജാൻ, മനു സി പുളിക്കൽ, എസ്‌എഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ്‌, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ജെയിംസ്‌ ശമുവേൽ എന്നിവർ പങ്കെടുത്തു. വിവിധ കമ്മിറ്റികൾ– മിനിട്സ്‌: എം വി ശ്യാം (കൺവീനർ)‍, എ വി സലീംകുമാർ, പി ആർ ഹരിക്കുട്ടൻ, ഡി ബാബു, പി അനുപമ. പ്രമേയം: സുധിമോൻ (കൺവീനർ)‍, മുരളി തഴക്കര, എം നസീർ, ഡി സുധീഷ്‌, മനു സി പുളിക്കൽ, എം ജി നായർ, എ എം ഹനീഫ‍്‌, ബി കൃഷ്ണകുമാർ, പി വി അനുഭദ്രൻ, ആർ ശശികുമാർ, പ്രശാന്ത്‌കുമാർ, അഡ്വ. സജികുമാർ, എസ്‌ അനുകൃഷ്ണൺ, അനന്ദൻ പിള്ള, മഞ്ജുളദേവി. ക്രഡൻഷ്യൽ: രെജിമോൻ (കൺവീനർ)‍, സി എസ്‌ രഞ്ജിത്ത്‌, പ്രസാദ്‌ ബാലകൃഷ്ണൻ, എൻ സജി, വി എൻ വിജയകുമാർ, പി എസ്‌ രത്നാകരൻ, എം ജി രാജേശ്വരി, എസ്‌ കൃഷ്ണകുമാർ, കെ ശ്രീകുമാർ, ജി ഹരികുമാർ, വി ശശീന്ദ്രൻ, അശോക്‌കുമാർ, ടി വി അനിൽകുമാർ, പ്രീത, ജമീല പുരുഷോത്തമൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home