ad
Deshabhimani

മുഴുവൻ പഞ്ചായത്തിലും 
കുടുംബാരോഗ്യകേന്ദ്രങ്ങൾ: 
മന്ത്രി വീണാ ജോർജ്

Family health centers

പത്തിയൂർ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം മന്ത്രി വീണാ ജോർജ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 24, 2025, 12:09 AM | 1 min read

ആലപ്പുഴ

സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലെയും പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മന്ത്രി വീണാജോർജ്. നിലവിൽ 885 ആരോഗ്യകേന്ദ്രത്തിൽ 748 എണ്ണവും കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി. ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ സൗജന്യമായി ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം. ‘ആരോഗ്യം ആനന്ദം അകറ്റാം അർബുദം' കാമ്പയിനിലൂടെ ഇതുവരെ 18.50 ലക്ഷം പേര്‍ അർബുദപരിശോധന നടത്തി. സംസ്ഥാനത്ത്‌ ആദ്യമായി കാസർകോടുമുതൽ തിരുവനന്തപുരംവരെ താലൂക്ക്, ജില്ലാ ആശുപത്രികളടക്കം മുഴുവൻ ആരോഗ്യകേന്ദ്രങ്ങളിലും രോഗനിർണയ ലാബ് നെറ്റ്‌വർക്ക് സ്ഥാപിച്ചു. 2022 മുതൽ സൗജന്യ കരൾ മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ, മജ്ജമാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ എന്നിവ സർക്കാർ ആരംഭിച്ചു. ജില്ലയിൽ വിവിധയിടങ്ങളിൽ സംഘടിപ്പിച്ച ചടങ്ങുകളിൽ സംസാരിക്കുകയായിരുന്നു മന്ത്രി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home