ad
Deshabhimani

വിവിധ പദ്ധതികൾ നാടിന്...

അഭിമാനപൂർവം ആരോഗ്യകേന്ദ്രങ്ങൾ

കരുവാറ്റ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നിർമാണം മന്ത്രി വീണാ ജോർജ്  ഉദ്ഘാടനംചെയ്യുന്നു

കരുവാറ്റ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നിർമാണം മന്ത്രി വീണാ ജോർജ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 24, 2025, 12:11 AM | 3 min read

കായംകുളം

പത്തിയൂർ പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമാക്കുന്നതിന്റെ ഭാഗമായി നിർമിച്ച പുതിയ കെട്ടിടം മന്ത്രി വീണാ ജോർജ് ഉദ്ഘാടനംചെയ്‌തു. കായംകുളം താലൂക്ക് ആശുപത്രിയിൽ കിഫ്‌ബിവഴി 70 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങൾ നടക്കുകയാണെന്നും സംസ്ഥാനത്തെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നായി കായംകുളം താലൂക്ക് ആശുപത്രി മാറുമെന്നും മന്ത്രി പറഞ്ഞു. ഒരുകോടി രൂപ ചെലവിൽ 2800 ചതുരശ്ര അടിയിൽ ആധുനിക സംവിധാനങ്ങളോടെയാണ് പത്തിയൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിന്റെ കെട്ടിട നിർമാണം. വൈകിട്ട് ആറുവരെ സേവനം ലഭ്യമാകും. പഞ്ചായത്ത് അങ്കണത്തിൽ നടന്ന യോഗത്തിൽ യു പ്രതിഭ എംഎൽഎ അധ്യക്ഷയായി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി, പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റ് എൽ ഉഷ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ജി ഉണ്ണികൃഷ്‌ണൻ, പത്തിയൂർ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് മനു ചെല്ലപ്പൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ എം ജനുഷ, മണി വിശ്വനാഥ്, പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ സിന്ധു മധുകുമാർ, ബി പവിത്രൻ, അനിത രാജേന്ദ്രൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ് തുടങ്ങിയവർ സംസാരിച്ചു.

കാർത്തികപ്പള്ളി

ചേപ്പാട് പഞ്ചായത്തിലെ കുടുംബാരോഗ്യകേന്ദ്രവും ജനകീയ ലാബും മന്ത്രി ഉദ്ഘാടനംചെയ്തു. സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയുടെ ഭാഗമായി ഹെൽത്ത് ഗ്രാന്റിൽനിന്ന് 37 ലക്ഷം രൂപയും പഞ്ചായത്ത് തനതുഫണ്ടിൽനിന്ന് 11 ലക്ഷം രൂപയും വിനിയോഗിച്ചാണ് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നിർമാണം. നാട്ടുകാരുടെയും ആശുപത്രി മാനേജ്‌മെന്റ്‌ കമ്മിറ്റിയുടെയും ശ്രമഫലമായാണ് നാല് ലക്ഷം രൂപ ചെലവിൽ ജനകീയ ലാബ്‌ നിർമിച്ചത്. രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷനായി. ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ് എം കെ വേണുകുമാർ, മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജി ഉണ്ണികൃഷ്‌ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രാജേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം എ ശോഭ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഡി കൃഷ്‌ണകുമാർ, എസ് വിജയകുമാരി, കെ വിശ്വപ്രസാദ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുനാ വർഗീസ്, ദേശീയ ആരോഗ്യ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കോശി സി പണിക്കർ തുടങ്ങിയവർ സംസാരിച്ചു. ചിങ്ങോലി പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിർമിച്ച പുതിയ ഒ പി ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നടത്തി. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 21 ലക്ഷം രൂപ ചെലവഴിച്ചാണ് 750 ചതുരശ്ര അടി ഒ പി ബ്ലോക്ക്‌ നിർമിച്ചത്. രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷനായി. തോമസ് കെ തോമസ് എംഎൽഎ ഓൺലൈനായി പങ്കെടുത്തു. പഞ്ചായത്തിന്റെ സഹായത്തോടെ നിർമിച്ച ജനകീയ ലാബിന്റെ ഉദ്ഘാടനം ജില്ല മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ്‌ നടത്തി. പഞ്ചായത്ത് പ്രസിഡന്റ്‌ പദ്മശ്രീ ശിവദാസൻ, വൈസ് പ്രസിഡന്റ്‌ ജി സജിനി, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഗീത ശ്രീജി, ബ്ലോക്ക് പഞ്ചായത്തംഗം യു അനുഷ്യ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ശോഭ ജയപ്രകാശ്, അശ്വതി തുളസി, അനീഷ് എസ് ചേപ്പാട്, എൻഎച്ച്എം ജില്ല പ്രോഗ്രാം മാനേജർ ഡോ. കോശി സി പണിക്കർ, പഞ്ചായത്തംഗങ്ങളായ പി വിജിത, കെ എൻ നിബു, പ്രസന്ന സുരേഷ്, സരിത ജയപ്രകാശ്, എസ് സുരേഷ് കുമാർ, പ്രമീഷ് പ്രഭാകരൻ, എം ബി ഇന്ദുലത, എ അൻസിയ, പഞ്ചായത്ത് സെക്രട്ടറി എസ് ജയശ്രീ, കരുവാറ്റ ടി യു മെഡിക്കൽ ഓഫീസർ ഡോ. എ ഷിനു, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഹരിപ്പാട്

2023-–24ലെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 2.30 കോടി രൂപ ഉപയോഗിച്ചാണ് കരുവാറ്റയിലെ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നിര്‍മാണം. 4400 ചതുരശ്ര അടിയില്‍ ഒരുങ്ങുന്ന കെട്ടിടത്തില്‍ പൊതുജനാരോഗ്യവിഭാഗം, ക്ലിനിക്കല്‍വിഭാഗം, ഒപി ബ്ലോക്ക്, ലബോറട്ടറി, ഫീഡിങ്‌, ഇമ്യൂണൈസേഷന്‍, കുട്ടികളുടെ വിശ്രമമുറി, ഡ്രസിങ്‌, ഒബ്‌സര്‍വേഷന്‍ എന്നിവയ്‌ക്കുള്ള മുറികളും ഫാര്‍മസി, ഓഫീസ്, രോഗികള്‍ക്ക് കാത്തിരിപ്പിനുള്ള സൗകര്യം എന്നിവയുമുണ്ടാകും. രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷനായി. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്‌മിണി രാജു, കരുവാറ്റ പഞ്ചായത്ത് പ്രസിഡന്റ് എസ് സനിൽകുമാർ, ജില്ലാ പഞ്ചായത്ത് ക്ഷേമ സ്ഥിരംസമിതി അധ്യക്ഷൻ ടി എസ് താഹ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ സ്ഥിരംസമിതി അധ്യക്ഷൻ എം എം അനസ് അലി, ജില്ലാ പഞ്ചായത്തംഗം എ ശോഭ, കരുവാറ്റ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ടി പൊന്നമ്മ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ശ്രീലേഖ മനു, ടി മോഹൻകുമാർ, ഷീബ ഓമനക്കുട്ടൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ്, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ കോശി സി പണിക്കർ, പഞ്ചായത്ത് മുൻ പ്രസിഡന്റ് എസ് സുരേഷ് തുടങ്ങിയവർ സംസാരിച്ചു​



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home