പരിസ്ഥിതി ക്വിസ്‌മത്സരം നടത്തി

പരിഷത്ത് കുട്ടനാട് മേഖലാതല പരിസ്ഥിതി ക്വിസ്‌മത്സര വിജയികള്‍ക്ക് നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് പി കെ വിനോദ് സമ്മാനം വിതരണംചെയ്യുന്നു
മങ്കൊമ്പ്
കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ കുട്ടനാട് മേഖലാതല പരിസ്ഥിതി ക്വിസ്‌മത്സരം നെടുമുടി എൻ എസ് ഹൈസ്‌കൂളിൽ നടത്തി. റിട്ട. പ്രൊഫസർ ഡോ. കെ ഗോപകുമാർ ഉദ്ഘാടനംചെയ്‌തു. 74 കുട്ടികൾ പങ്കെടുത്തു. യുപി, ഹൈസ്‌കൂൾ തലത്തിൽ വിജയിച്ച ആദ്യത്തെ അഞ്ചുപേർ ജില്ലാതല മത്സരത്തിൽ പങ്കെടുക്കും. സമാപനയോഗ ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനവിതരണവും നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് പി കെ വിനോദ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പ്രിയങ്ക പ്രലോഷ്, കെ എസ് ശ്രീകാന്ത്, അരവിന്ദ് നെടുമുടി, മുരളി കാട്ടൂർ, പി വി വിനോദ്, ആർ രഞ്‌ജിത്ത്, എസ് ബിജിമോൾ, എസ് ശ്രീജിത്ത്, പ്രസന്ന, അഗസ്‌റ്റിൻ ജോസ് എന്നിവർ സംസാരിച്ചു.










0 comments