ad
Deshabhimani

പോളിങ്‌ നടത്തിപ്പ്‌

ചെങ്ങന്നൂരിൽ വനിതകളുടെ സർവാധിപത്യം

വനിതകൾ മാത്രം പോളിങ്‌ ഉദ്യോഗസ്ഥരായ  അങ്ങാടിക്കൽ സൗത്ത് വാർഡിലെ പോളിങ്‌ സ്റ്റേഷൻ

വനിതകൾ മാത്രം പോളിങ്‌ ഉദ്യോഗസ്ഥരായ അങ്ങാടിക്കൽ സൗത്ത് വാർഡിലെ പോളിങ്‌ സ്റ്റേഷൻ

വെബ് ഡെസ്ക്

Published on Dec 10, 2025, 12:36 AM | 1 min read

ചെങ്ങന്നൂർ

നഗരസഭ  പോളിങ്‌ നടത്തിപ്പിൽ വനിതകളുടെ സർവാധിപത്യം. നഗരസഭയിലെ 27 പോളിങ്‌ സ്റ്റേഷനുകളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വനിതകളായിരുന്നു. പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിങ്‌ ഓഫീസർ, പോളിങ്‌ ഓഫീസർ 1, പോളിങ്‌ ഓഫീസർ 2 തുടങ്ങിയ ചുമതലകൾ നിർവഹിച്ചത്‌ വനിതകളായിരുന്നു. വൈകിട്ട് നാലോടെ 61.89 ശതമാനം പോളിങ്‌ വേഗത്തിൽ പൂർത്തീകരിക്കാൻ കഴിഞ്ഞു. വനിതാ പോളിങ്‌ ഉദ്യോസ്ഥർക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയിരുന്നു. പോളിങ്ങിന്‌ ശേഷം തിരിച്ചു  പോകുവാൻ വാഹന സൗകര്യവുമുണ്ടായിരുന്നു. പോളിങ്‌ വിജയകരമായി പൂർത്തിയാക്കിയതിന് ഇവരെ ആദരിക്കുമെന്ന്‌ ആർ ഡി ഒ വിജയസേനൻ പറഞ്ഞു. ചെങ്ങന്നൂർ നഗരസഭയിലെ വണ്ടിമല വാർഡ്,  കോടിയാട്ടുകര, പുത്തൻകാവ് ഈസ്റ്റ്, മലയിൽ വാർഡ്, ഇടനാട് ഈസ്റ്റ്, തിട്ടമേൽ വാർഡ്, ടൗൺ വാർഡ്, ഇടനാട് വെസ്റ്റ്, ഹാച്ചറി, അങ്ങാടിക്കൽ സൗത്ത്, റെയിൽവേ സ്റ്റേഷൻ, ശാസ്താം കുളങ്ങര, ആറാട്ടുകടവ്, ബഥേൽ, മിത്രപ്പുഴ, വലിയ പള്ളി വാർഡ്, വാഴാർമംഗലം, മുണ്ടൻകാവ്, ടെമ്പിൾ വാർഡ്, മംഗലം സൗത്ത്, മംഗലം നോർത്ത്, പാണ്ടവൻപാറ, അംഗാടിക്കൽ വാർഡ്, കോളേജ്, മൂലപ്പടവ് എന്നിവിടങ്ങളിലെ  പോളിങ്‌ സ്‌റ്റേഷനുകളാണ് വനിതകൾ നിയന്ത്രിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home