ഈറ്റ് റൈറ്റ് കേരള ബോധവൽക്കരണം തുടങ്ങി

ഈറ്റ് റൈറ്റ് കേരള ബോധവൽക്കരണ പരിപാടി പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ "ഈറ്റ് റൈറ്റ് കേരള' പദ്ധതിയുടെ ഭാഗമായ വിവിധ പരിപാടികൾക്ക് തുടക്കമായി. ആനത്തലവട്ടം ആനന്ദൻ സ്‌മാരക ഹാളിൽ പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമീഷണർ എൻ അനിൽകുമാർ അധ്യക്ഷനായി. "ആരോഗ്യകരമായ ജീവിതശൈലി ഭക്ഷണക്രമത്തിലൂടെ' എന്ന വിഷയത്തിൽ ആലപ്പുഴ ടി ഡി മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസി. പ്രൊഫസർ അരുൺ ബട്ട് സെമിനാർ നയിച്ചു. ഭക്ഷ്യസുരക്ഷാവകുപ്പ് ജില്ലാ അസിസ്‌റ്റന്റ് കമീഷണർ വൈ ജെ സുബിമോൾ, ആലപ്പുഴ ടി ഡി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി പത്മകുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോ–ഓർഡിനേറ്റർ എസ് രഞ്‌ജിത്ത്, അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്‌ടർ സുമറാണി, വയനാട് ഭക്ഷ്യസുരക്ഷാ അസി. കമീഷണർ ഡോ. ജോസഫ് കുര്യാക്കോസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ ലീന ഡെന്നീസ്, കെഎച്ച്ആർഎ പ്രസിഡന്റ് ബി നാസർ, ആലപ്പുഴ ബേക്ക് പ്രസിഡന്റ് കെ എം ജോളിച്ചൻ, ആലപ്പുഴ സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫീസർ വി രാഹുൽ രാജ് തുടങ്ങിയവർ പങ്കെടുത്തു. വ്യാഴം പകൽ 10.30ന് "ഭക്ഷണവും ഭക്ഷ്യസുരക്ഷയും' എന്ന വിഷയത്തിൽ സെമിനാർ നടക്കും.










0 comments