ad
Deshabhimani

മാന്നാര്‍, ചെന്നിത്തല ഭാഗങ്ങളില്‍ 
കുടിവെള്ളക്ഷാമം രൂക്ഷം

പാവുക്കരയിലെ കുടിവെള്ള പൈപ്പിന്റെ ചുവട്ടില്‍ പാത്രങ്ങള്‍ നിരത്തിയ നിലയില്‍

പാവുക്കരയിലെ കുടിവെള്ള പൈപ്പിന്റെ ചുവട്ടില്‍ പാത്രങ്ങള്‍ നിരത്തിയ നിലയില്‍

വെബ് ഡെസ്ക്

Published on Feb 04, 2026, 12:00 AM | 1 min read

മാന്നാർ
വേനല്‍ കടുത്തതോടെ മാന്നാര്‍, ചെന്നിത്തല ഭാഗങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി. മാന്നാർ പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖലയിൽ ഒന്നാം വാർഡിലെ വാലയിൽ ഭാഗം, പെരും കണ്ണാരി ഭാഗം, രണ്ടാം വാർഡിലെ വൈദ്യൻ നഗർ, മുക്കാത്തിരി, വള്ളോത്തിട്ട ഭാഗം, മൂന്നാം വാർഡിലെ കണ്ണംപിടവത്ത്, പൂരാലിൽ ഭാഗം, നാലാം വാർഡിൽ മൂർത്തിട്ട വിഷവർശേരിക്കര ഭാഗം എന്നിവിടങ്ങളിൽ പ്രതിസന്ധി രൂക്ഷമാണ്‌. പമ്പയാറ്റിൽനിന്ന്‌ കാർഷികമേഖലയ്‌ക്ക്‌ കാലാകാലങ്ങളിൽ വെള്ളം പമ്പ്‌ ചെയ്‌തുവിടേണ്ട ഇറിഗേഷൻ കനാലുകൾ സ്വകാര്യ വ്യക്തികൾ നികത്തി വഴിയാക്കി മാറ്റിയെന്നാണ്‌ ആരോപണം. ചെന്നിത്തല പഞ്ചായത്ത് തകിടിയില്‍, നാമങ്കേരി, ഇഞ്ചക്കത്തറ നഗര്‍, പറയന്‍ങ്കേരി, കാരിക്കുഴി, വാഴക്കൂട്ടംകടവ്, പാമ്പനംചിറ, കാങ്കേരി ദ്വീപ് എന്നിവിടങ്ങളിലും കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നുണ്ട്. പ്രദേശത്ത് കുടിവെളളം എത്തിക്കാനുള്ള അടിയന്തര നടപടികൾ അധികൃതര്‍ സ്വീകരിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home