മാടൻമോക്ഷം നൂറാം വേദിയിലേക്ക്

അമ്പലപ്പുഴ
ജാതി ആധിപത്യത്തെയും സാംസ്‌കാരിക പുറന്തള്ളലിനെയും അധികാര കേന്ദ്രങ്ങളെയും ചോദ്യംചെയ്‌ത് മുന്നേറുന്ന മാടൻമോക്ഷം നാടകം ബുധനാഴ്‌ച നൂറാം വേദിയിലേക്ക്. ആലപ്പുഴ തമ്പകച്ചുവട് പൗരാവലിയുടെ ആദിമുഖ്യത്തിൽ തിരുവോണദിവസം രാത്രി 7.30ന് തമ്പകച്ചുവടിലാണ് നൂറാമത് അരങ്ങുതീര്‍ക്കുന്നത്. പുന്നപ്ര മരുതം തിയേറ്റർ ഗ്രൂപ്പാണ് അമച്വർ നാടകം അവതരിപ്പിക്കുന്നത്. സ്‌റ്റേജ് എന്ന സംവിധാനത്തിന്റെ ചട്ടക്കൂടുകൾകപ്പുറം നെൽച്ചെടിയും പാടവരമ്പും കുളവുമെല്ലാമൊരുക്കി പ്രകൃതിയോടിണിങ്ങിച്ചേർന്ന് ആസ്വാദകരോട് നേരിട്ട് കഥ പറയുന്നതാണ് നാടകം. എൻവയോൺമെന്റല്‍ തീയറ്ററിന്റെ സാധ്യതകളെ ജൈവികമായി പ്രയോജനപ്പെടുത്തുന്നുമുണ്ട്. 2025 ലെ അമച്വർ നാടകമത്സരത്തിൽ മികച്ച നടൻ, മികച്ച സംവിധായകൻ, മികച്ച നാടകം എന്നിങ്ങനെ സംസ്ഥാന സർക്കാരിന്റെ മൂന്ന് പുരസ്‌കാരങ്ങൾ നേടിട്ടുണ്ട്. തമിഴ് – മലയാളം സാഹിത്യകാരൻ ജയമോഹന്റെ "മാടൻമോക്ഷം' നോവലിന്റെ സ്വതന്ത്ര നാടകാവിഷ്‌കാരമാണ്. ജോബ് മഠത്തിലാണ് സംവിധാനം. നാടക–സിനിമ നടൻ പ്രമോദ് വെളിയനാട് പ്രധാന കഥാപാത്രമായെത്തുന്ന നാടകത്തിൽ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മലയാളികൾ നെഞ്ചേറ്റിയ മണികണ്ഠനാചാരിയും തുല്യ വേഷം പങ്കിടുന്നു.










0 comments