നെറ്റ്ബോൾ
പല്ലന എംകെഎഎം, ചെന്നിത്തല മഹാത്മാ ചാമ്പ്യന്മാർ

ആലപ്പുഴ ജില്ലാ സബ്ജൂനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യന്മാരായ പല്ലന എംകെഎഎം, ചെന്നിത്തല മഹാത്മാ സ്‌കൂൾ ടീമുകൾ
കാർത്തികപ്പള്ളി
ജില്ലാ സബ്ജൂനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ പല്ലന എംകെഎഎം എച്ച്എസ്എസും പെൺകുട്ടികളുടെ വിഭാഗത്തിൽ ചെന്നിത്തല മഹാത്മാ ഗേൾസ് ഹൈസ്‌കൂളും ചാമ്പ്യന്മാരായി. ആൺകുട്ടികളുടെ വിഭാഗത്തിൽ മുതുകുളം വിഎച്ച്എസ്എസ് രണ്ടാംസ്ഥാനവും കോപ്പാറേത്ത് ഹയർസെക്കൻഡറി സ്‌കൂൾ മൂന്നാംസ്ഥാനവും നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴ സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്‌കൂൾ രണ്ടാംസ്ഥാനത്തും കായംകുളം എൻആർപിഎം എച്ച്എസ്എസ് മൂന്നാംസ്ഥാനത്തുമെത്തി. മികച്ച കായികതാരങ്ങളായി പല്ലന എംകെഎഎം എച്ച്എസ്എസിലെ ആദിൽ നൈഫിനെയും (ആൺ. വിഭാഗം) ചെന്നിത്തല മഹാത്മാ സ്‌കൂളിലെ അഡോണ മറിയത്തെയും (പെൺ. വിഭാഗം) തെരഞ്ഞെടുത്തു. ഭാവി വാഗ്‌ദാനങ്ങളായി ആലപ്പുഴ സെന്റ് ജോസഫ്‌സിലെ എസ് സഹദ്യ, ഇലിപ്പക്കുളം കെകെകെപിഎം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ബാസിത് എന്നിവരെയും തെരഞ്ഞെടുത്തു. നടുവട്ടം വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ പ്രധാനാധ്യാപിക ഇന്ദു ആർ ചന്ദ്രൻ ചാമ്പ്യൻഷിപ് ഉദ്ഘാടനംചെയ്‌തു. മാനേജർ സി ജി ജയപ്രകാശ് സമ്മാനം നൽകി. ജില്ലാ നെറ്റ്ബോൾ അസോസിയേഷൻ പ്രസിഡന്റ് ശ്രീജിത്ത് പത്തിയൂർ അധ്യക്ഷനായി. സെക്രട്ടറി എസ് കെ ജയകുമാർ, ട്രഷറർ രഞ്‌ജു സക്കറിയ, ജിതിൻ, ജയൻ, അരുൺ ബിജു, വി വിമൽ എന്നിവർ പങ്കെടുത്തു. സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള ടീമിനെയും തെരഞ്ഞെടുത്തു.








0 comments