തണലൊരുക്കി മുളക്കുഴ

മുളക്കുഴ നികരുംപുറത്തെ ദുരന്തനിവാരണ ഷെൽട്ടർ നിർമാണം
ചെങ്ങന്നൂർ
ജില്ലാ പഞ്ചായത്ത് മുളക്കുഴ ഡിവിഷനിലെ ജനങ്ങൾ അഞ്ചുവർഷം കൊണ്ട് അനുഭവിച്ചറിഞ്ഞത് സമാനതകളില്ലാത്ത വികസനം. 2018ൽ പ്രളയം തകർത്തെറിഞ്ഞ ചെങ്ങന്നൂരിൽ മുൻകരുതലിന് മുളക്കുഴ നികരുംപുറത്ത് ദുരന്തനിവാരണ ഷെൽട്ടർ നിർമാണം പൂർത്തിയാകുകയാണ്. സാംസ്‌കാരിക നിലയമായും ഉപയോഗിക്കാവുന്ന രീതിയിലാണ് രൂപകൽപ്പന. ജില്ലാ പഞ്ചായത്തിന്റെ ഒരുകോടി രൂപ ചെലവിലാണ് നിർമാണം. പ്രകൃതിദുരന്തം ഉണ്ടാകുമ്പോൾ ആളുകളെ മാറ്റിത്താമസിപ്പിക്കാനും അല്ലാത്തപ്പോൾ സാംസ്‌കാരിക നിലയമായും പ്രവർത്തിക്കാൻ സൗകര്യമുണ്ടാകും ഈ കെട്ടിടസമുച്ചയത്തിൽ.
മുളക്കുഴ പഞ്ചായത്തിൽ ഹൈടെക് അങ്കണവാടി, കക്കോട് റോഡ്, പാലയ്‌ക്കാമല ഉന്നതി റോഡ് നിർമാണം, പുറ്റേൽ ഉന്നതി റോഡ് നിർമാണം, ചാങ്ങപ്പാടം ട്രാക്‌ടർ പാസേജ് നിർമാണം, മുളക്കുഴ വിച്ച്‌എസ്‌എസ് സ്‌കൂൾ, ഉഴുന്നുമ്മല പറയരുകാല കൈത്തോട് നവീകരണം, ഗവ. ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സ്ഥാപനത്തിന് സ്വന്തമായി സ്ഥലം വാങ്ങി ചുറ്റുമതിൽ നിർമാണം, പന്നിമൂലപടി കുരുട്ടുമൂടി ഉന്നതി റോഡ് സൈഡ് കെട്ട്, ചെറിയനാട് പഞ്ചായത്തിൽ മരുതൂർപടി റോഡ് അറ്റകുറ്റപ്പണി, കൊല്ലകടവ് ഗവ. മുഹമ്മദൻസ് എച്ച്എസ്, ഹൈടെക് അങ്കണവാടി, മാനവീയം ഉന്നതിയിൽ സാംസ്‌കാരികനിലയ നിർമാണം, ആലാ പഞ്ചായത്തിൽ പഴുക്കാമോടി മലമോടി റോഡ് അറ്റകുറ്റപ്പണി, ഗവ. എച്ച്എസ്എസ് അറ്റകുറ്റപ്പണി, എച്ച്എസ്എസ് ആല ലൈബ്രറി റൂം, ടിങ്കറിങ് ലാബ് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തൽ, മനോരഞ്‌ജിനി വനിതാ വായനശാല കെട്ടിട നിർമാണം, കണ്ണമ്പള്ളി എൽപിഎസ് റോഡ് നവീകരണം, ബുധനൂർ പഞ്ചായത്തിൽ ചെറുതോട് പാടശേഖരം ബണ്ട്കെട്ടി സംരക്ഷണം, ലക്ഷംവീട് ഉന്നതി റോഡ് നിർമാണം, അരിയന്നൂർ ഉന്നതി കല്ലുകെട്ടി സംരക്ഷണം പുലിയൂർ പഞ്ചായത്തിൽ ഹൈടെക് അങ്കണവാടി തുടങ്ങി ലക്ഷങ്ങളുടെ പദ്ധതികളാണ് ഡിവിഷനിൽ നടപ്പാക്കിയത്.








0 comments