Deshabhimani

ഓണത്തിന് വിഷരഹിത പച്ചക്കറി

ജില്ലാതല സംയോജിത കൃഷി കാമ്പയിൻ ഉദ്ഘാടനംചെയ്‌തു

ഓണത്തിന് വിഷരഹിത പച്ചക്കറികളുടെ ഉൽപ്പാദനം ലക്ഷ്യമിട്ട് സംയോജിത കൃഷി കാമ്പയിൻ കമ്മിറ്റി ആരംഭിക്കുന്ന 
കൃഷിയുടെ ജില്ലാതല ഉദ്ഘാടനം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ നടത്തുന്നു
വെബ് ഡെസ്ക്

Published on Jul 09, 2025, 12:05 AM | 1 min read

കഞ്ഞിക്കുഴി
സംയോജിത കൃഷി കാമ്പയിൻ കമ്മിറ്റി ഓണത്തിന് വിഷരഹിത പച്ചക്കറിക്കറി ഉൽപ്പാദിപ്പിക്കാൻ ആരംഭിക്കുന്ന കൃഷിയുടെ ജില്ലാതല ഉദ്ഘാടനം കഞ്ഞിക്കുഴിയിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ നടത്തി. കഞ്ഞിക്കുഴി പഞ്ചായത്ത് 14–-ാം വാർഡിൽ ഉത്തരപ്പള്ളി പുഷ്‌പജന്റെ കൃഷിയിടത്തിൽ നടന്ന നടീൽ ഉത്സവത്തിൽ കർഷകസംഘം ജില്ലാ പ്രസിഡന്റ് അഡ്വ. ജി ഹരിശങ്കർ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി ജി മോഹനൻ, കർഷകസംഘം ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ, ജില്ലാ കമ്മറ്റിയംഗങ്ങളായ എസ് രാധാകൃഷ്‌ണൻ, ജി രാജമ്മ, ഏരിയ സെക്രട്ടറി ബി സലിം, ലോക്കൽ സെക്രട്ടറി എസ് ഹെബിൻദാസ്, പഞ്ചായത്ത്‌ പ്രസിഡന്റ് ഗീത കാർത്തികേയൻ, കർമസേന കൺവീനർ ജി ഉദയപ്പൻ, കർഷകസംഘം ഭാരവാഹികളായ ബി ശ്രീലത, എ ഹനീഫ, പ്രേംനാഥ് വി സുദർശനൻ, ജി മുരളി, കൃഷി ഓഫീസർ റോസ്‌മി ജോർജ്, കർഷകസംഘം ജില്ലാ ട്രഷറർ അഡ്വ. എം സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു. സെപ്തംബർ ഒന്നുമുതൽ "നല്ല ഭക്ഷണ വിപണി' എന്നപേരിൽ ആരംഭിക്കുന്ന വിൽപ്പനകേന്ദ്രങ്ങൾ വഴി കർഷകർ ഉൽപ്പാദിപ്പിക്കുന്ന വിഭവങ്ങൾ സംഭരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സഹകരണസംഘങ്ങളും ഓണക്കാല പച്ചക്കറികൃഷിയും ഓണം വിപണിയും ഇതോടൊപ്പം സംഘടിപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home