ad
Deshabhimani

കൊല്ലക്കയിൽ ദേവകിയമ്മയ്ക്ക്‌ പത്മശ്രീ

പത്മശ്രീ പുരസ്കാരം

പത്മശ്രീ പുരസ്‍കാരം നേടിയ കൊല്ലക്കയിൽ ദേവകിയമ്മയ്ക്ക്‌ മൂത്തമകൾ 
ഡി തങ്കമണി മധുരം നൽകുന്നു. മറ്റ്‌ കുടുംബാംഗങ്ങൾ സമീപം

വെബ് ഡെസ്ക്

Published on Jan 26, 2026, 12:31 AM | 1 min read

ന്യൂഡൽഹി

ആലപ്പുഴ കണ്ടല്ലൂർ പുതിയവിള സ്വദേശിനി കൊല്ലക്കയിൽ ദേവകിയമ്മയ്ക്ക്‌ പത്മശ്രീ. പരിസ്ഥിതി സംരക്ഷണത്തിന്‌ നൽകിയ നിസ്തുല സേവനങ്ങൾ പരിഗണിച്ചാണ്‌ രാഷ്‌ട്രത്തിന്റെ ആദരം. ‘അൺസങ് ഹീറോസ്' വിഭാഗത്തിൽ ദേവകിയമ്മയടക്കം 54 പേർക്കാണ്‌ പത്മശ്രീ പുരസ്‌ക്കാരം. നാലുപതിറ്റാണ്ടുകൊണ്ട്‌ വീട്ടിനോട്‌ ചേർന്നുള്ള മൂന്നരയേക്കറിൽ അപൂർവയിനം സസ്യങ്ങൾ ഉൾക്കൊള്ളുന്ന വനം വളർത്തിയെടുത്ത്‌ പരിപാലിക്കുകയാണ്‌ തൊണ്ണൂറുപിന്നിട്ട ദേവകിയമ്മ. പ്രദേശത്തെ പാരിസ്ഥിതിക സന്തുലനം തിരികെപ്പിടിക്കാൻ അവർ നടത്തിയ പ്രയത്നത്തിനാണ്‌ രാഷ്‌ട്രത്തിന്റെ നാലാമത്തെ ഉന്നത സിവിലിയൻ ബഹുമതി തേടിയെത്തിയത്‌. 2021ൽ നാരിശക്തി സമ്മാനം നൽകി. ഇരുനൂറിലധികം അപൂർവ്വയിനം സസ്യങ്ങൾ ഉൾക്കൊള്ളുന്ന വനം ശാസ്‌ത്രജ്ഞരുടെ ഗവേഷണകേന്ദ്രമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home