ഗുരുമാഹാത്മ്യ സ്‌മരണയിൽ നാടെങ്ങും ചതയദിനാഘോഷം

guru

ടി കെ മാധവൻ സ്മാരക മാവേലിക്കര എസ്എൻഡിപി യൂണിയന്റെ ശ്രീനാരായണഗുരു ജയന്തി ആഘോഷം 
ഡോ. എ വി ആനന്ദരാജ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 08, 2025, 12:00 AM | 2 min read

ആലപ്പുഴ

ശ്രീനാരായണഗുരു ജയന്തി ജില്ലയിൽ വിവിധ പരിപാടികളോടെ ആചരിച്ചു. എസ്‌എൻഡിപി ശാഖകളിൽ രാവിലെ പതാക ഉയർത്തി. വിവിധ മേഖലയിൽ ചതയദിന വിളംബര ബൈക്ക്റാലിയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയും നടത്തി. മാവേലിക്കര ടി കെ മാധവൻ സ്മാരക മാവേലിക്കര എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. യൂണിയൻ കൺവീനർ ഡോ. എ വി ആനന്ദരാജ് ഉദ്ഘാടനംചെയ്തു. ജോ. കൺവീനർ ഗോപൻ ആഞ്ഞിലിപ്ര അധ്യക്ഷനായി. രാജൻ ഡ്രീംസ് ജയന്തി ദിനസന്ദേശം നൽകി. ശാഖകളിൽ വൈദിക ചടങ്ങുകൾ, ഘോഷയാത്രകൾ. സമൂഹപ്രാർഥന, പ്രഭാഷണം, സമൂഹസദ്യ, കലാപരിപാടികൾ തുടങ്ങിയവ നടന്നു. ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുധർമാനന്ദ സേവാശ്രമത്തിൽ 171–-ാം ശ്രീനാരായണ ഗുരുജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം എഴുത്തുകാരൻ പ്രൊഫ. കൊടുവഴങ്ങ ബാലകൃഷ-്‌ണൻ ഉദ്ഘാടനംചെയ-്‌തു. സേവാസമിതി പ്രസിഡന്റ് സ്വാമി പ്രണവാനന്ദ അധ്യക്ഷനായി. ആചാര്യൻ സ്വാമി ഗുരു ജ്ഞാനാനന്ദൻ ഗുരുമൊഴി നൽകി. കായംകുളം ജാമിഅ ഹസനിയ്യ പ്രൊഫ. പന്മന മുഹമ്മദ് മുഹ്‌സിൻ ഹസനി, എം രോഹിത്പിള്ള, വാസന്തി പ്രദീപ്, സേവാസമിതി ജനറൽ സെക്രട്ടറി എൻ ശശീന്ദ്രൻ ഗ്രീഷ-്‌മം, ജോ. സെക്രട്ടറി എൻ ചന്ദ്രദാസ് എന്നിവർ സംസാരിച്ചു.​ കായംകുളം ഗുരു ജയന്തി ആഘോഷങ്ങൾക്ക് ആരംഭംകുറിച്ച് കായംകുളം യൂണിയൻ ഓഫീസിൽ പ്രസിഡന്റ് വി ചന്ദ്രദാസ് ദീപം തെളിച്ചു. പതാക ഉയർത്തി. യൂണിയനിലെ ശാഖാ യോഗങ്ങളിൽ വിവിധ പരിപാടികളോടെ ചതയദിനം ആഘോഷിച്ചു. എസ്എൻഡിപി യൂണിയൻ പുള്ളിക്കണക്ക് 309, 6459 ശാഖായോഗങ്ങളുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷവും ഘോഷയാത്രയും നടന്നു. ഗുരുദേവരഥം, ശിങ്കാരിമേളം, ഗജവീരൻ, മുത്തുക്കുടകൾ, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ വർണശബളമായ ഘോഷയാത്ര കായംകുളം എസ്എൻഡിപി യൂണിയൻ കൗൺസിലർ പനയ-്‌ക്കൽ ദേവരാജൻ ഫ്ലാഗ-്‌ഓഫ്‌ചെയ-്‌തു. കാർത്തികപ്പള്ളി - ശ്രീനാരായണ ഗുരു ജയന്തി ദിനം എസ്എൻഡിപി യോഗം ചേപ്പാട് യൂണിയൻ ആഘോഷിച്ചു. യൂണിയൻ പ്രസിഡന്റ് എസ് സലികുമാർ പതാക ഉയർത്തി. യൂണിയൻ സെക്രട്ടറി എൻ അശോകൻ ചതയദിന സന്ദേശം നൽകി. യൂണിയൻ അതിർത്തിയിലുള്ള മുട്ടം, പത്തിയൂർ കിഴക്ക്, പത്തിയൂർ പടിഞ്ഞാറ്, ചിങ്ങോലി, മുതുകുളം, മഹാദേവികാട്, ആറാട്ടുപുഴ വടക്ക്, ആറാട്ടുപുഴ തെക്ക് മേഖലകളിലും ശാഖകളിലും ഗുരുദേവ ഛായാചിത്രം വഹിച്ചുകൊണ്ടുള്ള ഘോഷയാത്രകൾ, ഗുരുദേവ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകൾ, പ്രഭാഷണങ്ങൾ, പൊതുസമ്മേളനങ്ങൾ, അനുമോദനങ്ങൾ, അന്നദാനം, വിവിധ കലാപരിപാടികൾ എന്നിവ നടത്തി. ഹരിപ്പാട് ശ്രീനാരായണ ഗുരു ജയന്തി കാർത്തികപ്പള്ളി യൂണിയനിൽ ഘോഷയാത്രയോടുകൂടി നടത്തി. യൂണിയൻ പ്രസിഡന്റ്‌ കെ അശോകപണിക്കർ യൂണിയൻ ആസ്ഥാനത്ത് പതാക ഉയർത്തി. യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ്‌ പ്രദീപ് നയിച്ച സന്ദേശ വിളംബര ഇരുചക്രവാഹനറാലി യൂണിയൻ സെക്രട്ടറി അഡ്വ. ആർ രാജേഷ് ഉദ്ഘാടനം ചെയ-്‌തു. ജയന്തി സമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡംഗം അഡ്വ. എ അജികുമാർ ഉദ്ഘാടനംചെയ-്‌തു. യൂണിയൻ പ്രസിഡന്റ്‌ കെ അശോക പണിക്കർ അധ്യക്ഷനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home