സഹകരണ വാരാഘോഷം സെമിനാർ

കുട്ടനാട് സർക്കിൾ സഹകരണ യൂണിയന്റെ താലൂക്കുതല സെമിനാറും ഭരണസമിതിംഗങ്ങൾക്കായി സംഘടിപ്പിച്ച പഠനക്ലാസും സംസ്ഥാന സഹകരണ യൂണിയൻ ഭരണസമിതിയംഗം എ ഡി കുഞ്ഞച്ചൻ ഉദ്ഘാടനംചെയ്യുന്നു
മങ്കൊമ്പ്
72-–ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കുട്ടനാട് സർക്കിൾ സഹകരണ യൂണിയൻ താലൂക്കുതല സെമിനാറും ഭരണസമിതി അംഗങ്ങൾക്ക് പഠനക്ലാസും നടത്തി. രാമങ്കരി സർവീസ് സഹകരണബാങ്കിൽ സംസ്ഥാന സഹകരണ യൂണിയൻ ഭരണസമിതി അംഗം എ ഡി കുഞ്ഞച്ചൻ ഉദ്ഘാടനംചെയ്‌തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം ടി ചന്ദ്രൻ അധ്യക്ഷനായി. പ്രവർത്തന മികവ് പുലർത്തിയ സെക്രട്ടറിമാർക്ക് അവാർഡ് നൽകി. രാമങ്കരി സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് ജോസഫ് ചേക്കോടൻ, ആറ്റുവാത്തല സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് സിബിച്ചൻ തോമസ്, പുതുക്കരി സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് വി എൻ വിശ്വംഭരൻ കുട്ടനാട് സഹകരണ അസിസ്‌റ്റന്റ് രജിസ്ട്രാർ ആർ എൻ ഷിബുകുമാർ, കുട്ടനാട് സഹകരണ അസിസ്‌റ്റന്റ് ഡയറക്‌ടർ ജി അനിൽകുമാർ എന്നിവർ സംസാരിച്ചു.










0 comments