ad
Deshabhimani

കരീലക്കുളങ്ങര സ്‌റ്റേഷൻ നിർമാണം തുടങ്ങി

police station

കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ നിർമാണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 25, 2026, 02:21 AM | 1 min read

ആലപ്പുഴ

കരീലക്കുളങ്ങരയിൽ നിർമിക്കുന്ന പൊലീസ് സ്റ്റേഷൻ കെട്ടിട സമുച്ചയത്തിന്റെയും മുഹമ്മ പൊലീസ്‌ ക്വാർട്ടേഴ്‌സിന്റെയും നിർമാണം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 24 പൊലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും റെയിൽവേ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുവാൻ കേരള പൊലീസിന്റെ സഹകരണത്തോടെ ആരംഭിച്ച റെയിൽ മൈത്രി മൊബൈൽ ആപ്പിന്റെ ലോഞ്ചും മുഖ്യമന്ത്രി നടത്തി. കരീലക്കുളങ്ങര കോ–ഓപറേറ്റീവ് സ്പിന്നിങ് മില്ല് അങ്കണത്തിലെ ചടങ്ങിൽ യു പ്രതിഭ എംഎൽഎ അധ്യക്ഷയായി. 2020 -–21 സാമ്പത്തിക വർഷത്തിൽ കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ നിർമാണത്തിന് ഭരണാനുമതി ലഭിച്ചെങ്കിലും കേന്ദ്രവിഹിതം ലഭിക്കാതിരുന്നതിനാൽ നിർമാണമാരംഭിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് എംഎൽഎ പറഞ്ഞു. ഈ സാഹചര്യത്തിലാണ് സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി ആഭ്യന്തരവകുപ്പിൽനിന്ന്‌ പുതിയ ഭരണാനുമതി ലഭിച്ചതെന്നും എംഎൽഎ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ, ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് താഹ, കായംകുളം സബ് ഡിവിഷൻ ഡിവൈഎസ്പി ബിനു കുമാര്‍, പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ബി പ്രശാന്ത്, ജില്ലാ പഞ്ചായത്തംഗം ലിഷ അനു പ്രസാദ്, പത്തിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലേഖ, പഞ്ചായത്തംഗം ദീപക് എരുവ, കെപിഒഎ ജില്ലാ സെക്രട്ടറി സി ആർ ബിജു, എപിഎ ജില്ലാ സെക്രട്ടറി ആന്റണി രതീഷ്, ആലപ്പുഴ കോ–ഓപ്പറേറ്റീവ് സ്പിന്നിങ് മിൽ എംഡി പി എസ് ശ്രീകുമാർ, പിഡബ്ല്യുഡി ബിൽഡിങ്‌സ്‌ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ ഐ റംല ബീവി, അസി. എക്സിക്യൂട്ടീവ് എൻജിനിയർ ലക്ഷ്മി എസ് ചന്ദ്രൻ, കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജെ നിസാമുദ്ദീൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ​ ആലപ്പുഴ കോ–-ഓപറേറ്റീവ് സ്പിന്നിങ് മിൽ സൗജന്യമായി വിട്ടുനൽകിയ 25 സെന്റ്‌ സ്ഥലത്താണ് മൂന്ന് കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിക്കുന്നത്. മില്ലിന് സമീപത്തെ വസ്തുവിൽ 7405 ചതുരശ്രയടി വിസ്തീർണത്തിൽ ഇരുനില കെട്ടിടമാണ് ഒരുങ്ങുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home