വായനപക്ഷാചരണ സമാപനം

ചാരുംമൂട്
മാവേലിക്കര താലൂക്ക് ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ വായനപക്ഷാചരണ സമാപനവും ഐ വി ദാസ് അനുസ്‌മരണവും ചാരുംമൂട് പബ്ലിക് ലൈബ്രറി ഹാളിൽ നടന്നു. എഴുത്തുകാരൻ വള്ളികുന്നം രാജേന്ദ്രൻ ഉദ്ഘാടനവും അനുസ്‌മരണ പ്രഭാഷണവും നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എൻ എസ് സലിംകുമാർ അധ്യക്ഷനായി. കൗൺസിൽ സെക്രട്ടറി ടി എം സുകുമാരബാബു, വൈസ്‌പ്രസിഡന്റ് രവീന്ദ്രൻനായർ, ജോയിന്റ് സെക്രട്ടറി വി കെ ശ്രീകുമാർ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജി രഘുനാഥ് കുറുപ്പ്, ബി അജയകുമാർ, ചാരുംമൂട് പബ്ലിക് ലൈബ്രറി സെക്രട്ടറി ഷൗക്കത്ത് കോട്ടക്കലിൽ എന്നിവർ സംസാരിച്ചു.










0 comments