കഞ്ഞിക്കുഴി ഡിവിഷനിൽ സമഗ്ര

കഞ്ഞിക്കുഴി ഡിവിഷനിൽ നടപ്പാക്കുന്ന സമ്പൂർണ വികസന പദ്ധതിയായ സമഗ്ര പി പ്രസാദ് എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
കഞ്ഞിക്കുഴി
ജില്ലാ പഞ്ചായത്ത് കഞ്ഞിക്കുഴി ഡിവിഷനിൽ നടപ്പാക്കുന്ന സമ്പൂർണ വികസന പദ്ധതി ‘സമഗ്ര’ പി പ്രസാദ് എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. കഞ്ഞിക്കുഴി ലൂഥർ മിഷൻ എൽപി സ്‌കൂളിൽ നടന്ന പരിപാടിയിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എ പ്ലസ് നേടിയ വിദ്യാർഥികൾക്കും ഉന്നതവിജയം നേടിയ സ്‌കൂളുകൾക്കുള്ള അനുമോദനവും, ആശ-ാ – ഹരിതകർമസേന അംഗങ്ങൾക്ക് ആദരവും നൽകി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം സന്തോഷ്‌കുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ വിജയികളെ അനുമോദിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ആർ രാഹുൽ, സന്ധ്യ ബെന്നി, അംബുജാക്ഷി, മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ, മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ സരള, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആർ റിയാസ്, ജെയിംസ് ചിങ്കത്തറ, വിജയശ്രീ സുനിൽ, സിപിഐ എം കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി ബി സലിം, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അനുജി മനോജ്, എൻ ടി റെജി, എം എസ് ലത, കരുവ മോഹനൻ, മിനി ആന്റണി, പഞ്ചായത്ത് അംഗമായ എം ഒ രജനി, കെ കെ കുമാരൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി സെക്രട്ടറി പി ജെ കുഞ്ഞപ്പൻ തുടങ്ങിയവർ പങ്കെടുത്തു. ഡിവിഷൻ മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ എസ് രാധാകൃഷ്‌ണൻ സ്വാഗതവും കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ലജിത തിലകൻ നന്ദിയും പറഞ്ഞു. ബിജു മല്ലാരിയുടെ സംഗീത പരിപാടിയും ഉണ്ടായിരുന്നു. എല്ലാം എല്ലാവർക്കും എന്ന പേരിൽ വിവിധ പദ്ധതികളാണ് സമഗ്ര ലക്ഷ്യമിടുന്നത്.










0 comments