സമൂഹവിരുദ്ധരുടെ ശല്യമെന്ന് പരാതി

ശുചിമുറികളുടെ പൂട്ട് തകർക്കപ്പെട്ട നിലയിൽ
ചാരുംമൂട്
നൂറനാട് മുതുകാട്ടുകര ക്ഷേത്രജങ്ഷൻ കേന്ദ്രീകരിച്ച് രാത്രികളിൽ സമൂഹവിരുദ്ധർ തമ്പടിക്കുന്നതായി പരാതി. ക്ഷേത്രഭരണസമിതി വക റോഡിന് കിഴക്കുഭാഗത്തുള്ള കടകൾ അടച്ചാൽ ഇവിടം കേന്ദ്രീകരിച്ച് സമൂഹവിരുദ്ധരും മദ്യപാനി സംഘങ്ങളും തമ്പടിക്കുന്നെന്ന് പരിസരവാസികൾ പറയുന്നു. ഭരണസമിതിവക കടകളോട് ചേർന്നുള്ള രണ്ട് ശുചിമുറികളുടെ പൂട്ട് പലപ്രാവശ്യം ഇവർ തകർത്തു. ശുചിമുറിക്ക് വടക്കും കിഴക്കും സമീപത്തെ കുഴിവേലിയിൽ കുട്ടനുണ്ണിത്താന്റെ വസ്‌തുവിലും ഒഴിഞ്ഞ മദ്യക്കുപ്പികളുടെ കൂമ്പാരമാണ്. ഈ ഭാഗത്തായി നിരീക്ഷണ കാമറകളുമില്ല. നൂറനാട് റേഞ്ച് എക്‌സൈസും പൊലീസും ഇവിടം കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.










0 comments