ശല്യം ചെയ്‌തതിന് പരാതി; യുവതിയെയും മകളെയും കുത്തിയ യുവാവ് പിടിയിൽ

മോനിഷ്
സ്വന്തംലേഖകൻ
Published on Dec 23, 2025, 12:03 AM | 1 min read
ഹരിപ്പാട്
യുവതിയെയും മകളെയും കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. തൃക്കുന്നപ്പുഴ പതിയാങ്കര തറയിൽ മോനിഷ് (46) ആണ് പിടിയിലായത്. കഴിഞ്ഞദിവസം യുവതിയുടെ വീടിന് സമീപം ചെന്ന് ഇയാൾ ശല്യപ്പെടുത്തിയിരുന്നു. യുവതി മകളുമായി തൃക്കുന്നപ്പുഴ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകി. മടങ്ങുംവഴി തൃക്കുന്നപ്പുഴ ശ്രീധർമ ശാസ്‌താക്ഷേത്രത്തിന് മുന്നിലെത്തിയപ്പോൾ മോനിഷ് കത്തിയെടുത്ത് യുവതിയെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാലിൽ കുത്തുകൊണ്ട യുവതിയെ വീണ്ടും കുത്താൻ ശ്രമിച്ചപ്പോൾ തടയാൻ ശ്രമിച്ച മകൾക്ക് കൈയിൽ പരിക്കേറ്റു. അറസ്‌റ്റുചെയ്‌ത് വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കോടതിയിൽ ഹാജരാക്കിയ മോനിഷിനെ റിമാൻഡ്ചെയ്‌തു.










0 comments