പഞ്ചായത്തിലേക്ക് വരൂ ഗോളടിയ്ക്കാം

കഞ്ഞിക്കുഴി പഞ്ചായത്ത് ഓഫീസിനുമുന്നില്‍ ഷൂട്ട് ഔട്ട് വൈസ് പ്രസിഡന്റ് ലജിത തിലകൻ ഗോളടിച്ച് ഉദ്ഘാടനം ചെയ്യുന്നു
കഞ്ഞിക്കുഴി
ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന്റെ ആവേശത്തിൽ കഞ്ഞിക്കുഴി പഞ്ചായത്തും. ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് ഗോളടിക്കാൻ ഫുട്ബോളും ഗോൾ പോസ്റ്റുമൊരുക്കി. ഓഫീസിന് മുമ്പിലാണ് ജനപ്രതിനിധികളും ജീവനക്കാരും ഷൂട്ട് ഔട്ട് വേദി തയ്യാറാക്കിയിട്ടുള്ളത്. ലഹരിക്കെതിരായ ക്യാന്പയിന്റെ ഭാഗമായിട്ടാണ് ഫുട്ബോൾ പ്രേമികള്‍ക്ക് ആവേശം പകരാന്‍ ഗോളടി അവസരം. ലോകകപ്പ് ഫൈനൽ വരെ പൊതുജനങ്ങള്‍ക്ക് ഗോളടിക്കാൻ അവസരമുണ്ട്. കുടുംബശ്രീ ഓഫീസിലെത്തിയവരും തൊഴിലുറപ്പു വിഭാഗത്തിൽ വരുന്നവരുമുൾപ്പെടെ നിരവധി പേര്‍ കൗതുകപൂർവം ആദ്യദിനംഗോളടിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലജിതാ തിലകൻ ആദ്യ ഗോൾ അടിച്ച് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ ആർ അശ്വിൻ, ജി മുരളി, കെ വി വിജിമോൾ, പഞ്ചായത്തംഗങ്ങളായ സജിത ബൈജു, എം ഒ രജനി, ഹണിമോൾ, സി ഡി എസ് വൈസ് ചെയർപേഴ്സൻ മോളി ഭദ്ര സേനൻ, പഞ്ചായത്ത് സെക്രട്ടറി ടി എഫ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.










0 comments