ഓണം കളറാക്കാൻ വമ്പൻ റിലീസുകൾ; മോഹൻലാൽ കാമിയോ, പൃഥ്വി-ദുൽഖർ ക്ലാഷ്: ഒപ്പം നിവിനും സൂര്യയും

ഐ ആം ഗെയിം, ഖലീഫ, ബെത്‌ലഹേം കുടുംബ യൂണിറ്റ് സിനിമയുടെ പോസ്റ്ററുകൾ
തിരുവനന്തപുരം : ഓണം ബോക്‌സ് ഓഫീസിൽ മലയാളത്തിലെ സൂപ്പർതാര ചിത്രങ്ങളുടെ ക്ലാഷ് റിലീസ്. ഒരേ ദിവസം തിയേറ്ററുകളിലെത്തുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലറുകളായ പൃഥ്വിരാജിന്റെ ‘ഖലീഫ’യും ദുൽഖർ സൽമാന്റെ ‘ഐ ആം ഗെയിം’യും ആഗസ്റ്റ് 20നാണ് റിലീസ് ചെയ്യുന്നത്.
വൈശാഖ് സംവിധാനം ചെയ്യുന്ന 'ഖലീഫ'യിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്ന ചിത്രത്തിലൂടെ ബോളിവുഡ് താരം നീൽ നിതിൻ മുകേഷും മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു.
മൂന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം' തീയേറ്ററുകളിലേക്ക് എത്തുന്നത്. 'ആർഡിഎക്സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ആന്റണി വർഗീസ്, മിഷ്കിൻ, കായദു ലോഹർ തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്നു.
നിവിൻ പോളിയും ഗിരീഷ് എഡിയും ഒന്നിക്കുന്ന 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ആഗസ്ത് 21നും സൂര്യയുടെ തമിഴ് ചിത്രം 'വിശ്വനാഥ് ആൻഡ് സൺസ്' ആഗസ്ത് 14നും തീയേറ്ററുകളിലെത്തും. വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ 'തുടക്കം' ആണ് ഓണം റിലീസായി ഓഗസ്റ്റ് 7ന് പുറത്തിറങ്ങിയ ആദ്യ ചിത്രം.









0 comments