ad
Deshabhimani

കയറിന്റെ ഇഴയടുപ്പവുമായി ചിത്തരഞ്ജൻ

കയർ മേഖലയിലെ തൊഴിലാളികൾ പാം ഫൈബറില്‍ ചിത്തരഞ്ജനെ വരവേറ്റപ്പോൾ
വെബ് ഡെസ്ക്

Published on Mar 26, 2026, 12:10 AM | 1 min read

ആലപ്പുഴ

നാടിന്റെ തൊഴിലാളി മുന്നേറ്റ ചരിത്രത്തിൽ വലിയ സംഭാവനകൾ നൽകിയ കയർ മേഖലയുടെ സ്‌നേഹമേറ്റുവാങ്ങി ആലപ്പുഴ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി പി പി ചിത്തരഞ്ജൻ. മണ്ഡലത്തിലെ പ്രധാന കയർ ഫാക്‌ടറികളായ കയർ യൺടേക്സ് ഫാക്ടറി, പാം ഫൈബർ എന്നിവിടങ്ങളിലാണ്‌ സ്ഥാനാർഥിയെത്തിയത്‌. എൽഡിഎഫ് സർക്കാർ കയർ മേഖലയിൽ നടപ്പാക്കിയ ആധുനികവൽക്കരണവും ക്ഷേമപദ്ധതികളും വിശദീകരിച്ച സ്ഥാനാർഥിയെ തൊഴിലാളികൾ ചേർന്ന്‌ പൂക്കൾ നൽകിയും പൊന്നാടയണിയിച്ചും ഉ‍ൗഷ്‌മളമായി സ്വീകരിച്ചു. തൊഴിലാളികളുടെ ഹൃദ്യമായ സ്വീകരണം സർക്കാരിന്റെ വികസന - ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി മാറി. വികസനത്തുടർച്ചയ്ക്കായി എൽഡിഎഫിനെ വിജയിപ്പിക്കേണ്ടതിന്റെ പ്രസക്തി യോഗങ്ങളിൽ വിശദീകരിച്ചു. രാവിലെ പ്രീതികുളങ്ങര സ്റ്റേഡിയത്തിൽ കായിക പ്രതിഭകളോടും പ്രഭാത സവാരിക്കായി എത്തിയവരോടും വോട്ടഭ്യർഥിച്ചാണ്‌ ചൊവ്വാഴ്‌ചത്തെ പ്രചാരണം ആരംഭിച്ചത്‌. കായിക മേഖലയിലെ വികസനവും ഭാവിയെ കരുതിയുള്ള പദ്ധതികളും അവരുമായി സംവദിച്ചു. തുടര്‍ന്ന് തത്തംപള്ളി സഹൃദയ ആശുപത്രി സന്ദർശിച്ച സ്ഥാനാർഥി ജീവനക്കാരുടെ പിന്തുണയും ഉറപ്പാക്കി. ഉച്ചയ്‌ക്കുശേഷം വിവിധ ഇടങ്ങളിൽ എൽഡിഎഫ് സംഘടിപ്പിച്ച മേഖല തെരഞ്ഞെടുപ്പ് കൺവൻഷനുകളിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home