ad
Deshabhimani

ചെത്തിയുടെ സ്‌നേഹതീരത്ത്‌ ചിത്തരഞ്‌ജൻ

 വോട്ടഭ്യർഥിക്കാൻ ചെത്തിയിലെത്തിയ ആലപ്പുഴ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി പി ചിത്തരഞ്ജൻ 
മത്സ്യത്തൊഴിലാളികളോടൊപ്പം
വെബ് ഡെസ്ക്

Published on Mar 18, 2026, 01:43 AM | 1 min read

ആലപ്പുഴ

ചെത്തിയൊരുക്കിയ സ്‌നേഹക്കടലിൽ ആവേശമായി ആലപ്പുഴ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി പി പി ചിത്തരഞ്‌ജൻ. പൂർത്തീകരണ ഘട്ടത്തിലേക്ക് കടക്കുന്ന ചെത്തി ഹാർബറിലെത്തിയ സ്ഥാനാർഥിയെ മത്സ്യ, മത്സ്യഅനുബന്ധമേഖലകളിലെ തൊഴിലാളികൾ സ്വീകരിച്ചു. ‘ഞങ്ങളെ ഇത്രയേറെ ചേർത്തുനിർത്തുന്ന എൽഡിഎഫ് സർക്കാരും ആലപ്പുഴയുടെ സാരഥിയായി പി പി ചിത്തരഞ്‌ജനും തുടരുമെന്നും തൊഴിലാളികൾ പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി ചെയർമാൻ എസ് രാധാകൃഷ്‌ണൻ, കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി അംഗം സി സി ഷിബു, ചെത്തി ലോക്കൽ സെക്രട്ടറി വി ആർ ദിനേഷ് തുടങ്ങിയവരും ഒപ്പമുണ്ടായി. ആലപ്പുഴ നഗരത്തിൽ ജില്ലാക്കോടതി പാലംമുതൽ വടക്കോട്ടുള്ള കടകളിലും മറ്റ്‌ സ്ഥാപനങ്ങളിലും വോട്ടഭ്യർഥിച്ചു. വികസനം അനുഭവിച്ചറിഞ്ഞ നഗരത്തിൽ പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത എംഎൽഎയെ കെട്ടിപ്പുണർന്നും നെറുകയിൽ കൈവച്ചനുഗ്രഹിച്ചുമാണ് വോട്ടർമാർ വരവേറ്റത്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം അഡ്വ. കെ ആർ ഭഗീരഥൻ, വി ബി അശോകൻ, കെ കെ ജയമ്മ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home