ad
Deshabhimani

ബാലസംഘം കാർണിവൽ

ബാലസംഘം ചേർത്തല ഏരിയ കാർണിവൽ നഗരസഭാധ്യക്ഷൻ 
എസ്‌ സോബിൻ ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Dec 30, 2025, 12:29 AM | 1 min read

ചേർത്തല

ബാലസംഘം സ്ഥാപിതദിനത്തിന്റെ ഭാഗമായി കാർണിവലുകൾ സംഘടിപ്പിച്ചു. ‘സന്തുഷ്‌ടബാല്യം അഭിമാനകേരളം’ മുദ്രാവാക്യമുയർത്തിയാണ്‌ ഇത്തവണ അംഗത്വപ്രവർത്തനവും കാർണിവലുകളും. ചേർത്തല ഏരിയ കാർണിവൽ കരുവയിൽ നഗരസഭാധ്യക്ഷൻ എസ് സോബിൻ ഉദ്ഘാടനംചെയ്‌തു. കൗൺസിലർമാരായ സിബി, വി കെ സാനു, ഷൈനി റെജി, എസ് സാബു, ചേർത്തല രാജൻ എന്നിവർ സംസാരിച്ചു. മേഖലാ പ്രസിഡന്റ് അഭിനവ് അധ്യക്ഷനായി. ഏരിയ പ്രസിഡന്റ് ജയകൃഷ്‌ണൻ സ്വാഗതവും മേഖലാ കൺവീനർ വി കെ അലികുമാർ നന്ദിയുംപറഞ്ഞു. കുട്ടികൾ കലാപരിപാടി അവതരിപ്പിച്ചു. തണ്ണീർമുക്കം മേഖലാ കമ്മിറ്റിയുടെ കാർണിവലിൽ പ്രസിഡന്റ്‌ ഗംഗ പതാക ഉയർത്തി. സെക്രട്ടറി ആദിത്യ, സി പി പ്രദീപ്‌, ടി ബി ഭാർഗവൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home