ചേതന യോഗ ചാമ്പ്യൻഷിപ്; സ്വാഗതസംഘം രൂപീകരിച്ചു

യോഗ അസോസിയേഷൻ ഓഫ് കേരളയുടെ ചേതന യോഗ ജില്ലാ ചാമ്പ്യൻഷിപ്പിന്റെ സ്വാഗതസംഘം രൂപീകരണയോഗം സിപിഐ എം ഏരിയ സെക്രട്ടറി കെ വിജയകുമാർ ഉദ്ഘാടനംചെയ്യുന്നു
കാർത്തികപ്പള്ളി
യോഗ അസോസിയേഷൻ ഓഫ് കേരള ചേതന യോഗ ജില്ലാ ചാമ്പ്യൻഷിപ്പ് നാലിന് മുതുകുളം കെ വി സംസ്‌കൃത ഹയർസെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിക്കും. സ്വാഗതസംഘം രൂപീകരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി കെ വിജയകുമാർ സ്വാഗതസംഘ രൂപീകരണയോഗം ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് ആർ സുരേഷ്ബാബു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി സി പ്രദീപ്, വൈസ്‌പ്രസിഡന്റ് തോമസ് കെ ശാമുവേൽ, ട്രഷറർ എസ് രജിത, ജില്ലാ കമ്മിറ്റിയംഗങ്ങളായ എസ് സുധി, വി സതീശൻ, മുതുകുളം ലോക്കൽ സെക്രട്ടറി കെ വാമദേവൻ എന്നിവർ സംസാരിച്ചു. കെ എസ് ഷാനി ചെയർമാനും കെ വാമദേവൻ കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു.









0 comments