ഗുരുമാഹാത്മ്യ സ്‌മരണയിൽ

നാടെങ്ങും ചതയദിനാഘോഷം

sreenarayanaguru Jayanthi

എസ്‌എൻഡിപി യോഗം ചേർത്തല മേഖലാ കമ്മിറ്റി നഗരത്തിൽ സംഘടിപ്പിച്ച ശ്രീനാരായണഗുരു ജയന്തിദിന ഘോഷയാത്ര. മന്ത്രി പി പ്രസാദ്‌ മുൻനിരയിൽ

വെബ് ഡെസ്ക്

Published on Sep 08, 2025, 12:22 AM | 2 min read

ആലപ്പുഴ

ശ്രീനാരായണഗുരു ജയന്തി ജില്ലയിൽ വിവിധ പരിപാടികളോടെ ആചരിച്ചു. എസ്‌എൻഡിപി ശാഖകളിൽ രാവിലെ പതാക ഉയർത്തി. വിവിധ മേഖലയിൽ ചതയദിന വിളംബര ബൈക്ക്റാലിയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയും നടത്തി. കണിച്ചുകുളങ്ങര എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ നേതൃത്വത്തിലെ ജയന്തിദിന സമ്മേളനം പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. യൂണിയൻ പ്രസിഡന്റ് വി എം പുരുഷോത്തമൻ അധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് പി കെ ധനേശൻ പ്രതിഭകളെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോസി, യോഗം ഇൻസ്‌പെക്ടിങ്‌ ഓഫീസർ കെ കെ പുരുഷോത്തമൻ, കെ സോമൻ, ഗംഗാധരൻ മാമ്പൊഴി, കെ സി സുനീത്ബാബു, കെ ശശിധരൻ, എം എസ് നടരാജൻ, അനിലാൽ കൊച്ചുകുട്ടൻ, ആര്യൻ ചള്ളിയിൽ, മോളി ഭദ്രസേനൻ, പ്രസന്ന ചിദംബരൻ എന്നിവർ സംസാരിച്ചു. പി എസ് എൻ ബാബു സ്വാഗതവും സിബി നടേശ് നന്ദിയുംപറഞ്ഞു. ചേർത്തല എസ്എൻഡിപി യോഗം ചേർത്തല മേഖലാ കമ്മിറ്റിയുടെ ശ്രീനാരായണഗുരു ജയന്തി ഘോഷയാത്ര നഗരത്തെ പീതസാഗരമാക്കി. വടക്കേയങ്ങാടിക്കവലയിൽനിന്നാരംഭിച്ച ഘോഷയാത്രയിൽ ആയിരങ്ങൾ അണിചേർന്നു. മന്ത്രി പി പ്രസാദ് ഘോഷയാത്രയിൽ പങ്കെടുത്തു. വാദ്യമേളങ്ങളും കലാരൂപങ്ങളും ഘോഷയാത്രയെ പ്ര‍ൗഢമാക്കി. 45 ശാഖകളിലെ പ്രവർത്തകരാണ് ഘോഷയാത്രയിൽ അണിനിരന്നത്. ​എക്‌സ്‌റേ കവലയ്‌ക്ക്‌ സമീപം യൂണിയൻ ഓഫീസ് അങ്കണത്തിൽ ചേർന്ന സമ്മേളനം മന്ത്രി പി പ്രസാദ്‌ ഉദ്‌ഘാടനംചെയ്‌തു. കെ പി നടരാജൻ അധ്യക്ഷനായി. മനുഷ്യാവകാശ കമീഷൻ മുൻ ആക്‌ടിങ്‌ ചെയർമാൻ റിട്ട. ജഡ്‌ജ്‌ ജ. പി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാൻ കെ ബി മോഹൻകുമാർ മുഖ്യാതിഥിയായി. ​നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ സ്‌കോളർഷിപ്‌ വിതരണംചെയ്‌തു. ടി അനിയപ്പൻ സംഘടനാസന്ദേശം നൽകി. സി കെ ഷാജിമോഹൻ മംഗല്യനിധി വിതരണംചെയ്‌തു. കൺവീനർ പി ഡി ഗഗാറിൻ, വൈസ് ചെയർമാൻ പി ജി രവീന്ദ്രൻ അഞ്ജലി, ടി എസ് അജയകുമാർ, അഡ്വ. പി കെ ബിനോയ്, അഡ്വ. പി എസ്‌ ജ്യോതിസ്, അനിൽ ഇന്ദീവരം, ജെ പി വിനോദ്, ആർ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. പാണാവള്ളി മേഖലാ കമ്മിറ്റിയുടെ ഘോഷയാത്ര നടൻ എഴുപുന്ന ബൈജു ഫ്ലാഗ് ഓഫ്ചെയ്‌തു. മണപ്പുറത്തുനിന്നാരംഭിച്ച ഘോഷയാത്ര പൂച്ചാക്കൽ ശ്രീകണ്ഠേശ്വരത്ത് സമാപിച്ചു. വാദ്യമേളങ്ങളും കലാരൂപങ്ങളും അകമ്പടിയായ ഘോഷയാത്രയിൽ ആയിരങ്ങൾ അണിചേർന്നു. എസ്എൻഡിപി യോഗം പ്രസിഡന്റ്‌ ഡോ. എം എൻ സോമൻ സമ്മേളനം ഉദ്ഘാടനംചെയ്‌തു. കെ എൽ അശോകൻ അധ്യക്ഷനായി. ​എംഎൽഎമാരായ ദലീമ, ചാണ്ടി ഉമ്മൻ, നടൻമാരായ എഴുപുന്ന ബൈജു, കൃഷ്‌ണപ്രസാദ്, എസ്എൻഡിപി യോഗം ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി അനിയപ്പൻ, പി ടി മൻമഥൻ, ബിജുദാസ്, എ എസ് ബൈജു, വി എൻ ബാബു, കെ ഇ കുഞ്ഞുമോൻ, ടി ഡി പ്രകാശൻ, പി പി ദിനദേവൻ, പി വിനോദ് എന്നിവർ സംസാരിച്ചു. പ്രതിഭകളെ അനുമോദിക്കൽ, സ്‌കോളർഷിപ് വിതരണം, മംഗല്യനിധി വിതരണം എന്നിവയും നടന്നു. തുറവൂർ ശ്രീനാരായണ ഗുരുവിന്റെ 171-ാമത് ജയന്തി മുതൽ മഹാസമാധി ദിനമായ സെപ്തംബർ 21 വരെ നീളുന്ന ജപയജ്ഞത്തിന് ദീപം തെളിഞ്ഞു. ഗുരു സന്ദർശിച്ച നാലുകുളങ്ങര ഗുരുമന്ദിര ഭൂമിയിൽ ദേവസ്വം പ്രസിഡന്റ്‌ തിരുമല വാസുദേവൻ ജപയജ്ഞ ദീപം തെളിച്ചു. സഭാ വൈസ് പ്രസിഡന്റ്‌ കെ ആർ സുഗതൻ അധ്യക്ഷനായി. പറയകാട് എസ് എൻ ട്രസ്റ്റ് പ്രസിഡന്റ്‌ ഡി പ്രകാശൻ മുഖ്യപ്രഭാഷണം നടത്തി. വാരണം സിജി ശാന്തി ജപയജ്ഞ സന്ദേശം നൽകി. ദിവസവും വൈകിട്ട് അഞ്ചിന് ഗുരുദേവ കൃതികളുടെ പാരായണം, ഗുരുപൂജ, സമൂഹപ്രാർത്ഥന, പ്രഭാഷണം, അന്നദാനം എന്നിവയുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home