അഭിമന്യുവിന്റെ ഓർമയിൽ ക്യാമ്പസുകൾ

ആലപ്പുഴ
എസ്‌എഫ്‌ഐയുടെ അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ ഓർമപുതുക്കി പുന്നപ്ര–വയലാർ രണധീരരുടെ മണ്ണ്. അഭിമന്യുവിന്റെ ജീവനെടുത്ത വർഗീയത തുലയട്ടെയെന്ന മുദ്രാവാക്യം ജില്ലയിലെ ക്യാമ്പസുകളിലും ഏരിയ കേന്ദ്രങ്ങളിലും മുഴങ്ങി. എസ്‌ഡിപിഐ–ക്യാന്പസ് ഫ്രണ്ട് മതതീവ്രവാദസംഘം കൊലപ്പെടുത്തിയ അഭിമന്യുവിനെ അനുസ്-മരിക്കാൻ പുരോഗമന വിദ്യാർഥി പ്രസ്ഥാനം സംഘടിപ്പിച്ച യോഗങ്ങളിൽ ആയിരക്കണക്കിന് വിദ്യാർഥികൾ അണിനിരന്നു. ഹരിപ്പാട് ടികെകെഎം കോളേജിൽ നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് അനന്തു അജി ഉദ്ഘാടനംചെയ്തു. മറ്റ് ക്യാമ്പസുകളിലും ഏരിയാ കേന്ദ്രങ്ങളിലും സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ ഉപഭാരവാഹികൾ, സെക്രട്ടറിയറ്റ് അംഗങ്ങൾ എന്നിവർ അനുസ്‌മരണ പരിപാടികൾ ഉദ്ഘാടനംചെയ്തു. കാർത്തികപ്പള്ളി അഭിമന്യു രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് എസ്എഫ്ഐ കാർത്തികപ്പള്ളി ഏരിയ കമ്മിറ്റി മുതുകുളത്ത് വിദ്യാർഥി റാലിയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം എസ് ആഷിക്ക് ഉദ്ഘാടനംചെയ്തു. ജെയ്സൺ തോമസ് അധ്യക്ഷനായി. സാജിദ് സലിം, അനസ്, വിപിൻ, മിഥുൻ എന്നിവർ സംസാരിച്ചു.











0 comments