ad
Deshabhimani

സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോൾ

ആലപ്പുഴയെ ബിജിനും സുഭദ്രയും നയിക്കും

സംസ്ഥാന യൂത്ത് ബാസ-്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ആൺ, പെൺകുട്ടികളുടെ ടീമുകൾ ഭാരവാഹികൾക്കൊപ്പം

സംസ്ഥാന യൂത്ത് ബാസ-്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ആൺ, പെൺകുട്ടികളുടെ ടീമുകൾ ഭാരവാഹികൾക്കൊപ്പം

വെബ് ഡെസ്ക്

Published on May 03, 2026, 12:39 AM | 1 min read

ആലപ്പുഴ

സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ആൺകുട്ടികളുടെ ജില്ലാ ടീമിനെ ബിജിൻ ചെറിയാൻ ബിജുവും പെൺകുട്ടികളുടെ ടീമിനെ സുഭദ്ര ജയകുമാറും നയിക്കും. ടീം അംഗങ്ങൾക്കുള്ള ജേഴ്സികൾ മെഡിവിഷൻ ലാബ്സ് എംഡി ബിബു പുന്നൂരാൻ വിതരണം ചെയ്തു. എഡിബിഎ പ്രസിഡന്റ്‌ റോണി മാത്യു അധ്യക്ഷനായി. സെക്രട്ടറി ജോൺ ജോർജ്, ട്രഷറർ ജെയിൻ ജോസ്, പിആർഒ തോമസ് മത്തായി കരിക്കംപള്ളിൽ, കോച്ചുമാരായ ബി ഷഹബാസ്, ഇ നൗഷാദ് എന്നിവർ സംസാരിച്ചു. ആറുമുതൽ 10 വരെ കാസർകോട്‌ കാഞ്ഞങ്ങാട്ടാണ് 42–-ാം കേരള സ്റ്റേറ്റ് യൂത്ത് ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ് നടക്കുന്നത്‌. ആൺ ടീം മറ്റ് അംഗങ്ങൾ: അയാൻ മുഹമ്മദ് ആസിഫ്, വി എസ് ധനീഷ്, ഇവാൻ ജോൺ, പി അർജുൻ മാധവ്, എ ആനന്ദ കൃഷ്ണൻ, ആൽവിൻ ബിജു, കെ വൈ റെക്സൺ ആന്റണി, ഫ്ലെവിൻ വിന്റെക്സ്, ആരോൺ തോമസ്, എംആദിനാഥ്, അൽ ആമീൻ. കോച്ച്: ബോണി തോമസ്. മാനേജർ: എസ് ഷനാസ്. പെൺ ടീം മറ്റ് അംഗങ്ങൾ: അനീഷ ഷിബു, ലയ മിൽട്ടൻ, എ മീനാക്ഷി, സന വിമൽ, മനീഷ മനോജ്‌, നാദിയാ നവാസ്, നിളാ ശരത്, നേഹാ സെബാസ്റ്റ്യൻ, ആർ ദക്ഷിണ, എസ് ശ്രീലക്ഷ്മി, ശ്രീയ ശ്രീകുമാർ. കോച്ച്: ബിനു മനോഹരൻ. മാനേജർ: നിമ്മി ശരത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home