ad
Deshabhimani

വേമ്പനാട് കായൽ കാക്കാൻ 
9 പദ്ധതിയുമായി ബീറ്റാ ഫോറം

vembanad lake

Vembanad Lake

avatar
സ്വന്തം ലേഖകൻ

Published on Dec 21, 2025, 12:43 AM | 1 min read

ആലപ്പുഴ

വേമ്പനാട് തടാകത്തിന്റെ പരിസ്ഥിതി പുനരുദ്ധാരണത്തിന് ഒമ്പത് പദ്ധതികൾ അവതരിപ്പിച്ച് ബീറ്റാ വേമ്പനാട് ഫോറം. ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആര്യാട് ലേക്ക് കനോപ്പി റിസോർട്ടിൽ സംഘടിപ്പിച്ച ബീറ്റാ വേമ്പനാട് ഫോറത്തിലാണ് മേഖലയിലെ വിദഗ്ധർ വ്യത്യസ്തമായ പരിസ്ഥിതി പുനരുദ്ധാരണ പദ്ധതികൾ അവതരിപ്പിച്ചത്. കായൽ സംരക്ഷണത്തിന് സിഎസ്ആർ 
ഫണ്ട് സമാഹരിക്കും വേമ്പനാട് പുനരുദ്ധാരണ പദ്ധതിയുടെ സാധ്യതകളും അവസരങ്ങളും ദേശീയ-–അന്താരാഷ്ട്ര വിദഗ്‌ധരുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും മുന്നിൽ അവതരിപ്പിക്കുക, കായലിന്റെ പുനരുജ്ജീവനത്തിന് കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്ത (സിഎസ്ആർ) ഫണ്ടുകൾ സമാഹരിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് സെമിനാർ. കേന്ദ്ര ജൽ ശക്തി മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയും ദേശീയ ജല ദ‍ൗത്യം ഡയറക്ടറുമായ അർച്ചന വർമ ഫോറം ഓൺലൈനായി ഉദ്ഘാടനംചെയ്തു. കലക്ടർ അലക്സ് വർഗീസ് ആമുഖപ്രഭാഷണം നടത്തി. ടാഗ്സ് ഫോറം ഡയറക്ടർ രോഹിത് ജോസഫ് പദ്ധതി വിശദീകരിച്ചു. മുൻ മന്ത്രി ഡോ. തോമസ് ഐസക്, മുൻ അംബാസഡർ വേണു രാജാമണി, യുഎൻസിസിഡി ഡയറക്ടർ ഡോ. മുരളി തുമ്മാരുക്കുടി, വെറ്റ് ലാൻഡ്സ് ഇന്റർനാഷണൽ സൗത്ത് ഏഷ്യ ഡയറക്ടർ ഡോ. റിതേഷ് കുമാർ, ഡോ. ജയശ്രീ വെങ്കടേശൻ, സുനിൽ പമിഡി, ഡോ. കെ ജി പദ്‌മകുമാർ, ഡോ. ജി നാഗേന്ദ്ര പ്രഭു, ഡോ. വി എൻ സഞ്ജീവൻ, ഡോ. എൻ സുനിൽകുമാർ, ഡോ. ജോൺ സി മാത്യു, ഡോ. മനോജ് പി സാമുവൽ, ഡോ. എൻ അനിൽകുമാർ, ഡോ. രംഗലക്ഷ്മി, കെ എസ് ഹരികുമാർ, തുടങ്ങിയവർ പങ്കെടുത്തു. ​കുളവാഴയും പ്ലാസ്‌റ്റിക്കും കുറയ്‌ക്കും കുളവാഴ മൂല്യവർധിത ഉൽപന്നങ്ങൾ, ഓൺസൈറ്റ് ശുചീകരണ സംവിധാനം, സ്കൂൾ ലാബുകളിലൂടെ വിദ്യാർഥി- –പൗര ജലഗുണ നിരീക്ഷണം, നഴ്‌സറി പെൻ സാങ്കേതികവിദ്യയിലൂടെ മത്സ്യബന്ധന വർധനവ്, ബയോബണ്ട് നിർമാണം, സ്ലൂയിസ് ഗേറ്റ് സാങ്കേതികവിദ്യ, കീടനാശിനികൾ നീക്കം ചെയ്യുന്ന പ്രകൃതിയധിഷ്ഠിത ഫിൽട്ടർ, ഹൗസ്ബോട്ട് മേഖലയിലെ ഉയർന്ന പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് കേന്ദ്രീകൃത വൃത്തിയാക്കൽ- പദ്ധതി എന്നിവയാണ് വിദഗ്ധർ അവതരിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home