ad
Deshabhimani

മെറിറ്റ് അവാര്‍ഡ്‌ വിതരണം

സ്‌നേഹപൂർവ്വം സ്റ്റേഡിയം അനുമോദന സമ്മേളനം എച്ച് സലാം ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 07, 2026, 12:51 AM | 1 min read

ആലപ്പുഴ ​

സിപിഐ എമ്മിന്റെയും കൗണ്‍സിലര്‍ രജിതലാലിന്റെയും നേതൃത്വത്തില്‍ സ്‌നേഹപൂർവം സ്റ്റേഡിയം ആദരവ് എന്ന പേരിൽ മെറിറ്റ് അവാർഡ് വിതരണം നടത്തി. മുൻ എംഎൽഎ എച്ച് സലാം ഉദ്ഘാടനംചെയ്തു. വാർഡ് മുൻ കൗണ്‍സിലര്‍ ബി അജേഷ് അധ്യക്ഷനായി. മുൻ എം പി അഡ്വ. എ എം ആരിഫ് വിദ്യാർഥികളെ അനുമോദിച്ചു. കായിക താരങ്ങള്‍ക്കുള്ള പുരസ്കാരം ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ്‌ വി ജി വിഷ്ണുവും കലാ പ്രതിഭാ പുരസ്കാരം സിപിഐ എം ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രനും വിതരണംചെയ്തു. ​നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്‍ എസ് ഫൈസല്‍, കൗണ്‍സിലര്‍മാരായ എ എസ് കവിത, സിനു, ശോഭ, മുന്‍ കൗണ്‍സിലര്‍ നസീര്‍ പുന്നക്കല്‍, ഡോ. സെബാസ്റ്റ്യന്‍, എം സുനില്‍കുമാര്‍, സജീര്‍ അഹമ്മദ്, ജി സതീഷ് കുമാര്‍, ദീപു, ശ്രീജിത്ര, സൗരവ് സുരേഷ്, ബിബിന്‍, ബി ശ്രീജിത്ത്, എഡിഎസ് ചെയര്‍പേഴ്സണ്‍ ആശ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home