"ഷോക്കടിപ്പിച്ച്' എടിഎം കൗണ്ടർ

ആലുംമൂട് ജങ്ഷനിലെ എസ്ബിഐ എടിഎം കൗണ്ടർ
മാന്നാർ
എടിഎമ്മിൽനിന്ന് പണം പിൻവലിക്കാൻ വന്നയാൾക്ക് വൈദ്യുതാഘാതമേറ്റു. കുട്ടമ്പേരൂർ ഊട്ടുപറമ്പിൽ ജേക്കബ് ചാക്കോ(59)യ്‌ക്കാണ് വൈദ്യുതാഘാതമേറ്റത്. കേബിൾ ടിവി ഇന്റർനെറ്റ് സർവീസ് ഓപ്പറേറ്ററായ ജേക്കബ് ചാക്കോ ഞായർ രാവിലെ ഏഴിന് ആലുംമൂട് ജങ്ഷനിലെ എസ്ബിഐയുടെ എടിഎമ്മിൽ പണം പിൻവലിക്കാനെത്തിയപ്പോഴാണ് സംഭവം. വാതിൽ തുറക്കാനുള്ള ശ്രമത്തിനിടെ കൈക്ക് എർത്തടിക്കുന്നതായി അനുഭവപ്പെട്ടു. ഇലക്‌ട്രീഷ്യൻ കൂടിയായ ജേക്കബ് ചാക്കോ കൈയിലുണ്ടായിരുന്ന ടെസ്‌റ്റർ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ എടിഎമ്മിന്റെ പ്രധാന വാതിൽ ഉൾപ്പെടെ മുഴുവൻ ഭാഗങ്ങളിലും വൈദ്യുതി പ്രവാഹം കണ്ടെത്തി. അദ്ദേഹം അറിയിച്ചതനുസരിച്ച് കെഎസ്ഇബി അധികൃതരെത്തി വൈദ്യുതിബന്ധം വിഛേദിച്ചു. രാവിലെതന്നെ വൈദ്യുതിപ്രവാഹം ശ്രദ്ധയിൽപ്പെട്ടതിനാൽ വൻ അപകടമാണ് ഒഴിവായത്.









0 comments