മത്സ്യഫെഡിന്റെ സഹായധനം കൈമാറി

ആലപ്പുഴ
മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് മരിച്ച ആലപ്പുഴ വാടക്കൽ കുരിശുപറമ്പിർ സനീഷിന്റെ കുടുംബത്തിന് മത്സ്യഫെഡിന്റെ വ്യക്തിഗത അപകട ഇൻഷുറൻസ് ആനുകൂല്യമായ 10 ലക്ഷം രൂപ നൽകി. അവകാശികളായ അമ്മ ബീനാകുമാരി, ഭാര്യ എസ് സ്മിതമോൾ, മകൻ ദേവനന്ദൻ എന്നിവർക്കായി എച്ച് സലാം എം എൽ എ വീട്ടിലെത്തിയാണ് തുക കൈമാറിയത്. മത്സ്യഫെഡ് ജില്ലാ മാനേജർ അനിതാകുമാരി, പ്രൊജക്ട് ഓഫീസർ എസ് ഷിൻസി, സഹകരണ സംഘം പ്രസിഡന്റ് വി ജെ ജോൺ, ഭരണ സമിതി അംഗങ്ങളായ ഷീന സജി, തങ്കരാജ്, ടി ആർ രാജേഷ് എന്നിവർ പങ്കെടുത്തു.










0 comments