അർജുൻ വരച്ചുനൽകി മമ്മൂക്കയ്ക്ക് അമ്മയുടെ ചിത്രം

അർജുൻ വരച്ച മമ്മൂട്ടിയുടെ അമ്മയുടെ ചിത്രം മമ്മൂട്ടിക്ക് കൈമാറുന്നു
മാന്നാർ
നടന് മമ്മൂട്ടിയുടെ അമ്മയുടെ ചിത്രം വരച്ച് നേരിട്ട് മമ്മൂട്ടിക്ക് നൽകി വിദ്യാര്‍ഥി. മാവേലിക്കര ബിഷപ് ഹോഡ്ജസ് ഹയർസെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിയായ മാവേലിക്കര വഴുവാടി ചക്കാലക്കിഴക്കേതിൽ അർജുനാണ് മമ്മൂട്ടിക്ക് ചിത്രം സമ്മാനിച്ചത്. പരുമല കൊച്ചുതിരുമേനിയുടെ 124–-ാം ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള തീർഥാടന വാരാഘോഷ സമാപനസമ്മേളന വേദിയിലാണ് കൈമാറിയത്. മമ്മൂട്ടിയുടെ അമ്മയുടെ ചിത്രം വരച്ചത് നേരിട്ട് മമ്മൂട്ടിക്ക് നൽകണമെന്നത് അർജുന്റെ ആഗ്രഹമായിരുന്നു. സജി ചെറിയാൻ എംഎൽഎയെ വിവരം അറിയിച്ചിരുന്നു. എംഎൽഎയാണ് ചിത്രംകൈമാറാന് അവസരം ഒരുക്കിയത്. ചെങ്ങന്നൂരിൽ നടന്ന സരസ് മേളയിൽ നടന് മോഹൻലാലിനും അമ്മയുടെ ചിത്രം അർജുൻ വരച്ച് നേരിട്ട് നൽകിയിരുന്നു. ആസിഫ് അലി, ഉണ്ണി മുകുന്ദൻ, നിവിൻ പോളി, ടോവിനോ തുടങ്ങിയ താരങ്ങൾക്കും അവരുടെ ചിത്രങ്ങൾ വരച്ച് അർജുൻ നേരിട്ട് സമ്മാനിച്ചിരുന്നു.








0 comments